കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്ഫോടനം

sponsored advertisements

sponsored advertisements

sponsored advertisements

27 August 2021

കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്ഫോടനം

കാ​ബൂ​ൾ: അ​ഫ്ഗാ​നിസ്ഥാൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​വാ​ട​ത്തി​ലു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ലും വെടിവയ്പിലും 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കു​ട്ടി​ക​ളും താ​ലി​ബാ​ൻ ഭീ​ക​ര​രും ഉ​ൾ​പ്പെ​ടു​ന്നു. അന്‍പ​​തി​​ലേ​​റെ പേ​​ർ​​ക്ക് പ​​രി​​ക്കേറ്റു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു സൂ​ച​ന​യു​ണ്ട്. അ​​മേ​​രി​​ക്ക​​ൻ പൗ​​ര​​ന്മാ​​ർ ഉ​​ൾ​​പ്പെ​​ടെ ഏ​​താ​​നും വി​​ദേ​​ശി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. താ​ലി​ബാ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന ആ​ബി ക​വാ​ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ് സൈ​നി​ക​ർ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.
തൊ​ട്ട​ടു​ത്തു​ള്ള ബാ​​രൺ ഹോ​ട്ട​ലി​നു സ​മീ​പം ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​മു​ണ്ടാ​യി. ത​ങ്ങ​ളു​ടെ സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റതായി അ​മേ​രി​ക്ക സ്ഥി​രീ​ക​രി​ച്ചു. ഉ​ഗ്ര​സ്ഫോ​ട​ന​മാ​ണു ന​ട​ന്ന​തെ​ന്നും സ്ഫോ​ട​ന​ശേ​ഷം അ​ക്ര​മി​ക​ൾ ഗ്ര​നേ​ഡു​ക​ൾ എ​റി​ഞ്ഞെ​ന്നും റ​ഷ്യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ്പു​ട്നി​ക് റി​പ്പോ​ർ​ട്ട് ചെ​യ്തു.