കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചു; ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 August 2021

കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചു; ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

കാ​ബൂ​ൾ: താ​ലി​ബാ​ൻ നി​യ​ന്ത്ര​ണം ഏ​റ്റ​തി​ന് പി​ന്നാ​ലെ കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചു. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രെ എം​ബ​സി​യി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വ്യോ​മ​സേ​ന പ്ര​ത്യേ​ക വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം കാബൂ​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 120 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്.
ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കാ​ൻ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തോ​ടെ ഇ​ന്ത്യ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. നി​ല​വി​ൽ കാ​ബു​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം യു​എ​സ് സൈ​ന്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് യു​എ​സ് സ​ഹാ​യം ഇ​ന്ത്യ തേ​ടി​യ​ത്. എ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​മെ​ന്ന കാ​ര്യം കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​ഫ്ഗാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നേ​ര​ത്തെ താ​ലി​ബാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.