കിറ്റെക്സിനു കർണാടകത്തിലേക്കു സ്വാഗതം: രാജീവ് ചന്ദ്രശേഖർ

sponsored advertisements

sponsored advertisements

sponsored advertisements

11 July 2021

കിറ്റെക്സിനു കർണാടകത്തിലേക്കു സ്വാഗതം: രാജീവ് ചന്ദ്രശേഖർ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കും വി​ട​പ​റ​ച്ചി​ലി​നു​മി​ടെ കി​റ്റെക്സി​നെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്രശേ​ഖ​ർ. കി​റ്റെക്സി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ൻ​തു​ണ വാ​ഗ്ദാ​നം ചെ​യ്ത​താ​യും മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. ക​ർ​ണാ​ട​ക​യി​ൽ നി​ക്ഷേ​പ​മി​റ​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ പി​ന്തു​ണ​യോ​ടെ എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ എ​ന്നി​വ​രെ ടാ​ഗ് ചെ​യ്താ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പോ​സ്റ്റ്.
കി​റ്റെക്സ് തെ​ല​ങ്കാ​ന​യി​ൽ ആ​യി​രം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖറി​ന്‍റെ വാ​ഗ്ദാ​നം. കേ​ര​ള​ത്തി​ന് വേ​ണ്ടെ​ങ്കി​ൽ ക​ർ​ണാ​ട​ക​യി​ൽ വ്യ​വ​സാ​യം ആ​രം​ഭി​ക്കാ​ൻ കി​റ്റെക്സി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് നേ​ര​ത്തെ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൊ​ഴി​ൽ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന നി​ക്ഷേ​പ​ക​നെ​യും സം​രംഭ​ക​നെ​യും നി​ലനി​ർ​ത്തേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. അ​തി​നെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന​ത് രാ​ഷ്‌ട്രീയ നേ​തൃ​ത്വ​ത്തി​ന്‍റെ ക​ട​മ​യു​മാ​ണ്. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് മാ​റേ​ണ്ട​തു​ണ്ടെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞി​രു​ന്നു.