കുട്ടികൾക്ക് കോവിഡ് വാക്സിൻ അടുത്ത മാസം മുതല്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 July 2021

കുട്ടികൾക്ക് കോവിഡ് വാക്സിൻ അടുത്ത മാസം മുതല്‍

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ അടുത്ത മാസം പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്രമ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത മാ​സം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വാ​ക്സി​ൻ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. കോ​വാ​ക്സി​നും സൈ​ഡ​സ് കാ​ഡി​ല​യു​ടെ​യും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ ഫ​ലം സെ​പ്റ്റം​ബ​റോ​ടെ​യു​ണ്ടാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ര​ണ്‍ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞി​രു​ന്നു. കോ​വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം ഓ​ഗ​സ്റ്റ് – സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ അ​വ​സാ​നി​ക്കും.