കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ രാജ്യദ്രോഹ നി​യ​മം നിലനിര്‍ത്തണോ?: സിുപ്രീംകോടതി

sponsored advertisements

sponsored advertisements

sponsored advertisements

16 July 2021

കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ രാജ്യദ്രോഹ നി​യ​മം നിലനിര്‍ത്തണോ?: സിുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ന്ന 124 എ ​വ​കു​പ്പ് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി. 124 എ ​വ​കു​പ്പ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ, ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ്. ബൊ​പ്പ​ണ്ണ, ഋ​ഷി​കേ​ശ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. വി​മ​ർ​ശ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ വേ​ണ്ടി മാ​ത്രം കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ നി​യ​മം തു​ട​ർ​ച്ച​യാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട് എ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ നി​രീ​ക്ഷി​ച്ചു.
സ്വാ​തന്ത്ര്യസ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ബ്രി​ട്ടീ​ഷു​കാ​ർ രൂ​പീ​ക​രി​ച്ച നി​യ​മം ആ​ണി​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യെ​യും ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ​യും പോ​ലെ​യു​ള്ള​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ ശ്ര​മി​ച്ച​തും ഇ​തേ നി​യ​മം ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 75 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഈ ​നി​യ​മം ഇ​പ്പോ​ഴും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ന്ന വ​കു​പ്പ് പി​ൻ​വ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ൽ, ന​ട​പ്പാ​ക്കു​ന്ന​തി​ൽ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽത​ന്നെ അ​തി​ന്‍റെ നി​യ​മ​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തീക​രി​ക്കു​മെ​ന്നു​മാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്. രാ​ജ്യ​ദ്രോ​ഹ നി​യ​മ​ത്തി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് റി​ട്ട. ആ​ർ​മി ജ​ന​റ​ൽ എ​സ്.​ജി. വോം​ബ​ത്ക​രേ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ശ്ര​ദ്ധേ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.
കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ല​ഹ​ര​ണ​പ്പെ​ട്ട പ​ല നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ച്ചു. എ​ന്തുകൊ​ണ്ട് ഈ ​നി​യ​മ​ത്തി​ന്‍റെ കാ​ര്യം പ​രി​ശോ​ധി​ച്ചി​ല്ല എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ഈ ​നി​യ​മ​ത്തി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽത​ന്നെ ഇ​തി​ന്‍റെ വ്യാ​പ​ക​മാ​യ ദു​രു​പ​യോ​ഗം മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.
നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തെ​യോ സ​ർ​ക്കാ​രി​നെ​യോ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മം ന​ട​പ്പാ​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളാ​ണ് ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്. ഐ​ടി നി​യ​മ​ത്തി​ന്‍റെ റ​ദ്ദാ​ക്കി​യ 66 എ ​വ​കു​പ്പി​ന്‍റെത​ന്നെ കാ​ര്യം പ​രി​ശോ​ധി​ച്ചാ​ൽ നി​യ​മം ഇ​ല്ലാ​താ​യി​ട്ടും അ​ത് ചു​മ​ത്തി നി​ര​വ​ധി കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ചി​ല സം​സ്ഥാ​ന​ങ്ങ​ളോ ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ വി​മ​ർ​ശ​ന ശ​ബ്ദ​ങ്ങ​ൾ ഉ​യ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ടാ​ൻ അ​വ​ർ ഈ ​നി​യ​മം ആ​യു​ധ​മാ​ക്കു​ന്നു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.