കേന്ദ്രത്തിനെതിരേ വീണ്ടും സുപ്രീംകോടതി; വാക്സിൻ നയം തിരുത്തണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 June 2021

കേന്ദ്രത്തിനെതിരേ വീണ്ടും സുപ്രീംകോടതി; വാക്സിൻ നയം തിരുത്തണം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തെ വീണ്ടും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീംകോ​ട​തി. 18നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ പ​ണം ന​ൽ​കി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ന​യം ഏ​ക​പ​ക്ഷീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​ണെ​ന്നു സു​പ്രീം കോ​ട​തി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ന​യം പൗ​ര​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ക​യ​റുമ്പോ​ൾ കോ​ട​തി​ക്ക് മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​വി​ല്ല. വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പൊ​തു​ബ​ജ​റ്റി​ൽ നീ​ക്കി​വച്ച 35,000 കോ​ടി രൂ​പ​യി​ൽ ഇ​തു​വ​രെ ചെ​ല​വാ​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കാ​നും പ​ര​മോ​ന്ന​ത കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. 18നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ വാ​ക്സി​നു സ്വ​ന്ത​മാ​യി പ​ണം മു​ട​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളെ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​മ​ർ​ശി​ച്ച​ത്.
കേ​ന്ദ്ര​ത്തി​ന്‍റെ ന​യം പൂ​ർ​ണ​മാ​യും ക്രൂ​ര​മെ​ന്നാ​യി​രു​ന്നു മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ്ര​ധാ​ന നി​രീ​ക്ഷ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സ​വും കോ​ട​തി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഏ​റ്റ​വു​മ​ധി​കം മോ​ശ​പ്പെ​ട്ട രീ​തി​യി​ൽ ബാ​ധി​ച്ച​ത് 18നും 44​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഏ​റെ വി​വേ​ച​നപ​ര​മാ​യ രീ​തി​യി​ലാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പൊ​തു​ബ​ജ​റ്റി​ൽ 35,000 കോ​ടി രൂ​പ നീ​ക്കി​വച്ച​തി​ൽ എ​ത്ര​മാ​ത്രം ചെ​ല​വ​ഴി​ച്ചെ​ന്നും എ​ത്ര​മാ​ത്രം വാ​ക്സി​ൻ വാ​ങ്ങി​യെ​ന്നു​മു​ള്ള​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം.
കോ​വാ​ക്സി​ൻ, കോ​വി​ഷീ​ൽ​ഡ്, സ്പു​ട്നി​ക് തു​ട​ങ്ങി​യ വാ​ക്സി​നു​ക​ൾ വാ​ങ്ങി​യ​തി​ന്‍റെ​യും എ​ത്ര ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു എന്നതി​ന്‍റെ​യും ഫ​യ​ൽ നോ​ട്ടു​ക​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും കൈ​മാ​റ​ണം.
കൂ​ടാ​തെ, ഇ​നി​യും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ മാ​ർ​ഗ​രേ​ഖ​യും കോ​ട​തി​ക്കു വി​ശ​ദ​മാ​ക്ക​ണം. മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ്വീ​ക​രി​ക്കു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ, വാ​ക്സി​നേ​ഷ​ന്‍റെ രൂ​പ​രേ​ഖ തു​ട​ങ്ങി​യ​വ​യും കൈ​മാ​റ​ണ​മെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
വാ​ക്സി​നു​ക​ൾ​ക്ക് വ്യ​ത്യ​സ്ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു. ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ വാ​ക്സി​നു​ക​ളു​ടെ വി​ല​യും അ​വ​യു​ടെ അ​ന്താ​രാ​ഷ്‌ട്ര നി​ര​ക്കും എ​ത്ര​യാ​ണെ​ന്ന് അ​റി​യി​ക്ക​ണം. 18നും 44നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ റി​ക്കാ​ർ​ഡ് വി​ല​യ്ക്കാ​ണ് ഇ​ന്ത്യ​യി​ൽ വാ​ക്സി​ൻ വാ​ങ്ങേ​ണ്ട​തെ​ന്നു പ​ല​രും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ളും വാ​ക്സി​ൻ സം​ഭ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, കേ​ന്ദ്രബ​ജ​റ്റി​ൽ വാ​ക്സി​നുവേ​ണ്ടി വ​ക​യി​രു​ത്തി​യ 35,000 കോ​ടി രൂ​പ ഈ ​പ്രാ​യ​ക്കാ​ർ​ക്ക് വാ​ക്സി​ൻ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ചു​കൂ​ടേ​യെ​ന്നും ചോ​ദി​ച്ചു. കേ​സ് വീ​ണ്ടും 30നു ​പ​രി​ഗ​ണി​ക്കും.