കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 July 2021

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ അ​ഴി​ച്ചു​പ​ണി​യി​ൽ 15 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ അ​ട​ക്കം 43 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​വ​രി​ൽ മ​ല​യാ​ളി​യാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ 36 പേ​ർ പു​തു​മു​ഖ​ങ്ങ​ൾ. സ​ഹ​മ​ന്ത്രി​മാ​രാ​യി​രു​ന്ന ഏ​ഴു പേ​ർ​ക്ക് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ഇ​തോ​ടെ കേ​ന്ദ്ര​ത്തി​ൽ ആ​കെ 77 മ​ന്ത്രി​മാ​രാ​യി. എ​ന്നാ​ൽ, പ​ല ബി​ജെ​പി നേ​താ​ക്ക​ളെയും ഞെ​ട്ടി​ച്ചുകൊ​ണ്ടു പ്ര​ബ​ല​ര​ട​ക്കം 12 മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കി​യ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 11 പു​തി​യ വ​നി​ത​ക​ളും ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 27 പേ​രും പ​ട്ടി​ക​ജാ​തി- വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽനി​ന്ന് എ​ട്ടു പേ​ർ വീ​ത​വു​മു​ണ്ട്. നാ​ലു മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ, 13 അ​ഭി​ഭാ​ഷ​ക​ർ, ഏ​ഴു സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​റ് ഡോ​ക്ട​ർ​മാ​ർ, അ​ഞ്ച് എ​ൻ​ജി​നിയ​ർ​മാ​ർ എ​ന്നി​വ​രും പു​തി​യ മ​ന്ത്രി​മാ​രി​ൾ ഉ​ൾ​പ്പെ​ടു​ന്നു.
19നു ​തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ മെ​ഗാ അ​ഴി​ച്ചു​പ​ണി. രാഷ്‌ട്ര​പ​തി ഭ​വ​നി​ലെ ഡ​ർ​ബാ​ർ ഹാ​ളി​ൽ ജൂണ്‍ 7നു വൈ​കു​ന്നേ​രം ആ​റി​നു തു​ട​ങ്ങി​യ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ട​ക്കം 50 പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ര​മാ​വ​ധി 81 പേ​രെ മ​ന്ത്രി​യാ​ക്കാ​നാ​കു​മെ​ങ്കി​ലും നാ​ലു സ്ഥാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യി​ൽ ഒ​ഴി​ച്ചി​ട്ടു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ 53 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.
ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​നനെയും സ​ഹ​മ​ന്ത്രി​യെ​യും മന്ത്രിസഭയില്‍നിന്ന് ഒ​രു​മി​ച്ചു നീ​ക്കി​. ഐ​ടി, നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, വ​നം- പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ തു​ട​ങ്ങി​യ​വ​രെയും ഒഴിവാക്കി.

പുതിയ കാബിനറ്റ് മന്ത്രിമാർ
1. നാ​രാ​യ​ൺ റാ​ണെ, 2. സ​ർ​വാ​ന​ന്ദ സോ​നോ​വാ​ൾ, 3. ഡോ. ​വീ​രേ​ന്ദ്ര കു​മാ​ർ, 4. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, 5. രാം​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗ്, 6. അ​ശ്വി​നി വൈ​ഷ്ണ​വ്, 7 പ​ശു​പ​തി കു​മാ​ർ പ​ര​സ്, 8 കി​ര​ണ്‍ റി​ജു​ജു, 9. രാ​ജ് കു​മാ​ർ സിം​ഗ്, 10. ഹ​ർ​ദീ​പ് സിം​ഗ് പു​രി, 11. മ​ൻ​സൂ​ഖ് മ​ൻ​ഡ​വ്യ, 12. ഭൂ​പേ​ന്ദ്ര യാ​ദ​വ്, 13. പ​ർ​ഷോ​ത്തം രൂ​പാ​ല, 14. ജി. ​കി​ഷ​ൻ റെ​ഡ്ഡി, 15. അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ.

സ​ഹ​മ​ന്ത്രി​മാ​ർ
16. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, 17. ശോ​ഭ ക​ര​ന്ത​ല​ജെ, 18. മീ​നാ​ക്ഷി ലേ​ഖി, 19. അ​ന്ന​പൂ​ർ​ണ ദേ​വി, 20. പ്ര​തി​മ ഭൗ​മി​ക്, 21. ജോ​ണ്‍ ബ​ർ​ല, 22. ഡോ. ​എ​ൽ. മു​രു​ക​ൻ, 23. എ. ​നാ​രാ​യ​ണ സ്വാ​മി, 24. പ​ങ്ക​ജ് ചൗ​ധ​രി, 25. അ​നു​പ്രി​യ സിം​ഗ് പ​ട്ടേ​ൽ, 26. ഡോ. ​സ​ത്യ​പാ​ൽ സിം​ഗ് ഭാ​ഗെ​ൽ, 27. ഭാ​നു പ്ര​താ​പ് സിം​ഗ് വ​ർ​മ, 28. ദ​ർ​ശ​ന വി​ക്രം ജ​ർ​ദോ​ഷ്, 29. കൗ​ശ​ൽ കി​ഷോ​ർ, 30. അ​ജ​യ് ഭ​ട്ട്, 31. ബി.​എ​ൽ. വ​ർ​മ, 32. അ​ജ​യ് കു​മാ​ർ, 33. ചൗ​ഹാ​ൻ ദേ​വു​സി​ൻ​ഹ്, 34. ഭ​ഗ​വ​ന്ത് ഖു​ബ, 35. ക​പി​ൽ മോ​റേ​ശ്വ​ർ പാ​ട്ടീ​ൽ, 36. ഡോ. ​സു​ഭാ​ഷ് സ​ർ​ക്കാ​ർ, 37. ഡോ. ​ഭ​ഗ​വ​ത് കി​ഷ​ൻ ​റാ​വു ക​രാ​ഡ്, 38. ഡോ. ​രാ​ജ്കു​മാ​ർ ര​ഞ്ജ​ൻ സിം​ഗ്, 39. ഡോ. ​ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ർ, 40. ബി​ഷേ​ശ്വ​ർ തു​ഡു, 41. ശാ​ന്ത​നു താ​ക്കൂ​ർ, 42. ഡോ. ​മു​ഞ്ജ​പ്പാ​റ മ​ഹേ​ന്ദ്ര​ഭാ​യി, 43. നി​ഷി​ത് പ്ര​മാ​ണി​ക്.