കേന്ദ്രമന്ത്രി റാണെ അറസ്റ്റിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 August 2021

കേന്ദ്രമന്ത്രി റാണെ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ച്ച കേ​ന്ദ്ര ചെ​റു​കി​ട- ഇ​ട​ത്ത​രം സം​രം​ഭ​ക വ​കു​പ്പു​മ​ന്ത്രി നാ​രാ​യ​ൺ റാ​ണെ​യെ മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാത്രി വൈകി കോടതി ജാമ്യം അനുവദിച്ചു. “ഉ​ദ്ധ​വി​നെ അ​ടി​ക്കു​മാ​യി​രു​ന്നു” എ​ന്നാ​യി​രു​ന്നു റാ​ണെ​യു​ടെ പ​രാ​മ​ർ​ശം. ജ​ൻ ആ​ശീ​ർ​വാ​ദ് യാ​ത്ര ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ര​ത്നി​ഗി​രി ജി​ല്ല​യി​ൽ​വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. റാ​ണെ​യെ മും​ബൈ​യി​ൽ​നി​ന്നു 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ സം​ഗ​മേ​ശ്വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണു കൊ​ണ്ടു​പോ​യ​ത്. ക​ലാ​പ​ത്തി​നു പ്രേ​ര​ണ ന​ല്കി​യെ​ന്ന​ത​ട​ക്കം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ കേ​ന്ദ്ര​മ​ന്ത്രി​യാ​ണു റാ​ണെ. മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​ണു നാ​രാ​യ​ൺ റാ​ണെ.
“സ്വാ​ത​ന്ത്ര്യം കി​ട്ടി​യ വ​ർ​ഷം ഏ​താ​ണെ​ന്ന് അ​റി​യാ​ത്ത ഉ​ദ്ധ​വ് താ​ക്ക​റെ​യെ, അ​വി​ടെ താ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ടി​ച്ചേ​നെ” എ​ന്നാ​യി​രു​ന്നു നാ​രാ​യ​ൺ റാ​ണെ ജ​ൻ ആ​ശീ​ർ​വാ​ദ് യാ​ത്ര​യ്ക്കി​ടെ ഓഗസ്റ്റ് 23ന് പ്ര​സ്താ​വി​ച്ച​ത്. ഓ​ഗ​സ്റ്റ് 15നു ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ, സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​വ​ർ​ഷം താ​ക്ക​റെ മ​റ​ന്നു​പോ​യെ​ന്നും പ്ര​സം​ഗ​മ​ധ്യേ സ​ഹാ​യി​ക​ളോ​ടു ചോ​ദി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു റാ​ണെ പ​റ​ഞ്ഞ​ത്. ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രേ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും അ​റ​സ്റ്റി​ൽ​നി​ന്നു സം​ര​ക്ഷ​ണം തേ​ടി​യും നാ​രാ​യ​ൺ റാ​ണെ ഓഗസ്റ്റ് 24ന് ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.