കേരളത്തിനു കൂടുതൽ വാക്സിൻ നൽകുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 July 2021

കേരളത്തിനു കൂടുതൽ വാക്സിൻ നൽകുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു കൂ​ടു​ത​ൽ വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി. ഇ​ട​ത് എം​പി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ ഡോ​സു​ക​ൾ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​ത്. സി​പി​എം രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് എ​ള​മ​രം ക​രീം എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. എം​പി​മാ​രാ​യ ബി​നോ​യ് വി​ശ്വം, എം.​വി. ശ്രേ​യാം​സ്കു​മാ​ർ, സോ​മ​പ്ര​സാ​ദ്, ജോ​ണ്‍ ബ്രി​ട്ടാ​സ്, വി. ​ശി​വ​ദാ​സ​ൻ, എ.​എം. ആ​രി​ഫ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
മി​ക​ച്ച രീ​തി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു. ഊഴ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കുമ്പോ​ൾ കേ​ര​ള​ത്തി​ന് പ്രാ​മു​ഖ്യ​വും പ്ര​ത്യേ​ക പ​രി​ഗ​ണ​നയും ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ഡോ​സ് വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഓ​ഗ​സ്റ്റ് മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ന് 60 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.
കേ​ന്ദ്ര​ത്തി​ൽനി​ന്ന് ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​പ്പോൾ കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 1,79,0 3,860 ഡോ​സ് വാ​ക്സി​നു​ക​ൾ ല​ഭി​ച്ചു. ഇ​തി​ൽ ഒ​രുതു​ള്ളി പോ​ലും വാ​ക്സി​ൻ സം​സ്ഥാ​നം പാ​ഴാ​ക്കി​യി​ട്ടി​ല്ല. ല​ഭി​ച്ച വാ​ക്സി​ൻ ഡോ​സു​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ഉ​പ​യോ​ഗ നി​ര​ക്ക് 105.8 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, ഒ​രു ദി​വ​സ​ത്തെ കു​ത്തി​വയ്പിനു​പോ​ലും നി​ല​വി​ൽ വാ​ക്സി​നു​ക​ൾ സ്റ്റോ​ക്കി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ട് 2021 ജൂ​ലൈ എട്ടിന് ​സം​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​സം​ഘ​ത്തോ​ട് 90 ല​ക്ഷം വാ​ക്സി​ൻ ഡോ​സു​ക​ൾ കൂ​ടി അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​നം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. കൂ​ടാ​തെ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽക്ക​ണ്ട് കേ​ര​ള​ത്തി​ന് അ​ധി​ക ഡോ​സ് വാ​ക്സി​നു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തി​രു​ന്നു.