കേരളത്തിന് പുതിയ ദേശീയപാത

sponsored advertisements

sponsored advertisements

sponsored advertisements

15 July 2021

കേരളത്തിന് പുതിയ ദേശീയപാത

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള കണ്ണൂർ ചൊ​വ്വ-മ​ട്ട​ന്നൂ​ർ -കൂ​ട്ടുപു​ഴ-വ​ള​വു​പാ​റ-മാ​ക്കൂ​ട്ടം -വി​രാ​ജ്പേ​ട്ട-മ​ടി​ക്കേ​രി വഴി മൈ​സൂ​ർ വ​രെ​യു​ള്ള റോ​ഡി​ന്‍റെ കേ​ര​ള​ത്തി​ലെ സ്ട്രെ​ച്ച് നാ​ഷ​ണ​ൽ ഹൈ​വേ​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പാ​രി​പ്പ​ള്ളി മു​ത​ൽ വി​ഴി​ഞ്ഞം വ​രെ 80 കി​ലോ​മീ​റ്റ​ർ റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നും ത​ത്വ​ത്തി​ൽ അം​ഗീ​കാ​ര​മാ​യി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാമ്പ​ത്തി​ക സാ​ധ്യ​ത​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും പു​തി​യ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ക. 4500 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി തു​ക പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക​മാ​കും പു​തി​യ പ​ദ്ധ​തി.
നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഏ​റ്റെ​ടു​ത്ത് ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്നാ​ണു സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ 50 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ക്കും. പ​ദ്ധ​തി​യു​ടെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. അ​തി​ന് പു​റ​മേ കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള 11 റോ​ഡു​ക​ൾ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.
ആ​ല​പ്പു​ഴ (എ​ൻ​എ​ച്ച് 47) മു​ത​ൽ ച​ങ്ങ​നാ​ശേരി – വാ​ഴൂ​ർ – പ​തി​നാ​ലാം മൈ​ൽ (എ​ൻ​എ​ച്ച് 220) വ​രെ 50 കി​ലോ​മീ​റ്റ​ർ, കാ​യം​കു​ളം (എ​ൻ​എ​ച്ച് 47) മു​ത​ൽ തി​രു​വ​ല്ല ജം​ഗ്ഷ​ൻ (എ​ൻ​എ​ച്ച് 183) 23 കി​ലോ​മീ​റ്റ​ർ, വി​ജ​യ​പു​ര​ത്തി​ന​ടു​ത്തു​ള്ള ജം​ഗ്ഷ​ൻ (എ​ൻ​എ​ച്ച് 183) മു​ത​ൽ ഊ​ന്നു​കല്ലി​ന​ടു​ത്തു​ള്ള ജം​ഗ്ഷ​ൻ വ​രെ (എ​ൻ. എ​ച്ച് 85 ) 45 കി​ലോ​മീ​റ്റ​ർ, പു​തി​യ നാ​ഷ​ണ​ൽ ഹൈ​വേ​യാ​യ ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്തു​ള്ള ജം​ഗ്ഷ​ൻ (എ​ൻ​എ​ച്ച് 766 ) മു​ത​ൽ മാ​ന​ന്ത​വാ​ടി വ​രെ 50 കി​ലോ​മീ​റ്റ​ർ, എ​ൻ​എ​ച്ച് 183 എയു​ടെ ദീ​ർ​ഘി​പ്പി​ക്ക​ൽ ടൈ​റ്റാ​നി​യം, ച​വ​റ വ​രെ (എ​ൻ​എ​ച്ച് 66 ) 17 കി​ലോ​മീ​റ്റ​ർ, എ​ൻ​എ​ച്ച് 183നെ ​പ​മ്പ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ എ​ൻ​എ​ച്ച് ളാ​ഹ​യ്ക്ക​ടു​ത്തു​ള്ള ഇ​ല​വു​ങ്ക​ലി​ൽ 21.6 കി​ലോ​മീ​റ്റ​ർ, തി​രു​വ​ന​ന്ത​പു​രവുമായി തെ​ൻ​മ​ല​യെ ബ​ന്ധി​പ്പി​ക്കു​ന്ന 72 കി​ലോ​മീ​റ്റ​ർ, ഹോ​സ്ദു​ർ​ഗ് – പാണ ത്തൂർ- ബാഗ​മ​ണ്ഡ​ലം – മ​ടി​ക്കേ​രി (കേ​ര​ള​ത്തി​ലൂ​ടെ പോ​കു​ന്ന റോ​ഡ്) 57 കി​ലോ​മീ​റ്റ​ർ, ചേ​ർ​ക്ക​ള – ക​ല്ലി​ടു​ക്ക (കേ​ര​ള​ത്തി​ലൂ​ടെ പോ​കു​ന്ന റോ​ഡ്) 28 കി​ലോ​മീ​റ്റ​ർ, വ​ട​ക്കാ​ഞ്ചേ​രിയെ പൊ​ള്ളാ​ച്ചിയുമായി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ്, തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ ​പോ​ർ​ട്ടി​നെ ബ​ന്ധി​പ്പി​ക്കു​ന്ന വി​ഴി​ഞ്ഞം – ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ് എ​ന്നി​വ​യാ​ണ് ഭാ​ര​ത് മാ​ല ര​ണ്ടാം ഘ​ട്ട​ത്തി​ൽപെ​ടു​ത്തി അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​ത്.