കേരളത്തിൽ കൂടുതല്‍ വിവരാവകാശ കമ്മീഷണർമാര്‍ വേണമെന്നു സുപ്രീംകോടതി

sponsored advertisements

sponsored advertisements

sponsored advertisements

19 August 2021

കേരളത്തിൽ കൂടുതല്‍ വിവരാവകാശ കമ്മീഷണർമാര്‍ വേണമെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്തു സു​പ്രീം​കോ​ട​തി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ജ​സ്റ്റീ​സ് അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ചോ​ദി​ച്ചു. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റെ​യും അ​ഞ്ചു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റെ​യും നി​യ​മി​ച്ചു എ​ന്നാ​ണു കേ​ര​ളം ന​ൽ​കി​യ മ​റു​പ​ടി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ചു ത​ത്‌​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സം​സ്ഥാ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. സാ​ക്ഷ​ര​ത​യി​ൽ ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​നം എ​ന്ന നി​ല​യി​ൽ വി​വ​ര​വ​കാ​ശ പ്ര​കാ​രം വി​വ​ര​ങ്ങ​ൾ തേ​ടി​യു​ള്ള നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ ആ​വ​ശ്യ​മു​ണ്ടാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തുതാ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നെ സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്. ഹ​ർ​ജി വീ​ണ്ടും മൂ​ന്നാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കും.