കേരള ഹൈക്കോടതിയിലേക്കു നാലു ജഡ്ജിമാർ

sponsored advertisements

sponsored advertisements

sponsored advertisements

14 October 2021

കേരള ഹൈക്കോടതിയിലേക്കു നാലു ജഡ്ജിമാർ

ന്യൂ​ഡ​ല്‍ഹി: കേ​ര​ളത്തി​ലേ​ക്ക് നാ​ല് ജ​ഡ്ജി​മാ​ര്‍ ഉ​ള്‍പ്പെടെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍ശ ചെ​യ്ത 14 ജ​ഡ്ജി​മാ​രു​ടെ പേ​രു​ക​ള്‍ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. 12 ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് 68 പേ​രെ​യാ​യി​രു​ന്നു കൊ​ളീ​ജി​യം ശി​പാ​ര്‍ശ ചെ​യ്ത​ത്. ഇ​തി​ല്‍ കേ​ര​ളം, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്കു​ള്ള 14 ജ​ഡ്ജി​മാ​രു​ടെ പേ​രു​ക​ളാ​ണ് കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു വി​ജ്ഞാ​പ​നം ചെ​യ്ത​ത്. കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി സി. ​ജ​യ​ച​ന്ദ്ര​ന്‍, ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ സോ​ഫി തോ​മ​സ്, സ​ബോ​ര്‍ഡി​നേ​റ്റ് ജു​ഡീ​ഷറി ര​ജി​സ്ട്രാ​ര്‍ പി.​ജി. അ​ജി​ത്കു​മാ​ര്‍, എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി സി.​എ​സ്. സു​ധ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് കേ​ന്ദ്രം കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.