കോവിഡ് ആന്‍റിബോഡി ഏറ്റവും കുറവ് കേരളത്തിൽ

sponsored advertisements

sponsored advertisements

sponsored advertisements

31 July 2021

കോവിഡ് ആന്‍റിബോഡി ഏറ്റവും കുറവ് കേരളത്തിൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രേ ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ന്‍റി​ബോ​ഡിയുടെ സാ​ന്നി​ധ്യം രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ഐ​സി​എം​ആ​ർ സ​ർ​വേ ഫ​ലം. ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ 70 ജി​ല്ല​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ സീറോ പ്രി​വ​ല​ൻ​സ് സ​ർ​വേ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ധ്യ​പ്ര​ദേ​ശി​ലാ​ണ്. വാ​ക്സി​ൻ വ​ഴി​യോ രോ​ഗം വ​ന്ന​തു മൂ​ല​മോ ആ​ന്‍റി​ബോ​ഡി കൈ​വ​രി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു സ​ർ​വേ. മ​ധ്യ​പ്ര​ദേ​ശി​ൽ 79 ശ​ത​മാ​നം പേ​രിൽ ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഇ​ത് 44.4 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ആ​സാമി​ൽ സീറോ പ്രി​വ​ല​ൻ​സ് 50.3 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്‌ട്രയി​ൽ 58 ശ​ത​മാ​ന​വു​മാ​ണ്. ഐ​സി​എം​ആ​ർ ന​ട​ത്തി​യ നാ​ലാം​വ​ട്ട സ​ർ​വേ​യു​ടെ ഫ​ല​മാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട​ത്.