കോവിഡ് നഷ്ടപരിഹാരം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

sponsored advertisements

sponsored advertisements

sponsored advertisements

4 September 2021

കോവിഡ് നഷ്ടപരിഹാരം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​ര​വും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കേ​ന്ദ്രസ​ർ​ക്കാ​ർ സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​ന് മു​ൻ​പ് ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ട് ദി​വ​സ​ങ്ങ​ളേ​റെ ക​ട​ന്നു പോ​യി. അ​ടി​യ​ന്ത​ര​മാ​യി അ​തു ന​ട​പ്പാ​ക്കി​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, കേ​ന്ദ്രം ഇ​നി അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തുവ​രു​മ്പോ​ഴേ​ക്കും കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​വും ക​ട​ന്നുപോ​കു​മെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും രൂ​പീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ടു​ത്ത ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ് ഇ​നി സ​ർ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രി​ക​യെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ ജൂ​ണ്‍ 30നാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യേ തീ​രൂ എ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ഷ്ട​പ​രി​ഹാ​രത്തു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​നി​ക്കാ​ൻ ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ആ​റ് ആ​ഴ്ച സ​മ​യ​വും ന​ൽ​കി​യി​രു​ന്നു.