കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 April 2021

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി വീ​ണ്ടും പ​ട​രു​ന്ന​തി​നി​ടെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​തി ഉ​ൾ​പ്പെടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ത്ത​താ​ണ് രാ​ജ്യ​ത്തു വീ​ണ്ടും കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് യോ​ഗ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ഞാ​യ​റാ​ഴ്ച വ​രെ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 93,249 ആ​യി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ രാ​ജ്യ​ത്ത് 93,337 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ളി​ൽ 81.42 ശ​ത​മാ​ന​വും എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​തും ആ​ള​ക​ലം പാ​ലി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​ലം​ഭാ​വം കാ​ണി​ച്ച​താ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് രോ​ഗ​ബാ​ധ വീ​ണ്ടും കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ ക​ണ്ടെത്തു​ക​യും ഐ​സൊ​ലേ​ഷ​ൻ ഉ​ൾ​പ്പെടെ​യു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് സിം​ഗ് ഗു​ലേ​രി​യ പ​റ​ഞ്ഞു.