കോവിഡ് മരണം: നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

sponsored advertisements

sponsored advertisements

sponsored advertisements

1 July 2021

കോവിഡ് മരണം: നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. ഇ​തി​നാ​യി ആ​റ് ആ​ഴ്ച​യ്ക്ക​കം മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യോ​ടു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക എ​ത്ര​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാര​ണ അ​ഥോ​റി​റ്റി​ക്കു തീ​രു​മാ​നി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കൃ​ത്യ​വി​ലോ​പം കാ​ട്ടി​യെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.
ന​ഷ്ട​പ​രി​ഹാ​ര​മാ​യി എ​ത്ര തു​ക ന​ൽ​ക​ണ​മെ​ന്നു കോ​ട​തി​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ക്കാ​നാ​കി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട മ​റ്റു പ​ല കാ​ര്യ​ങ്ങ​ളു​മു​ണ്ട്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു കാ​ര​ണം സ​ർ​ക്കാ​രി​നുമേ​ൽ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഉ​ണ്ടാ​ക​രു​ത്. അ​തു​കൊ​ണ്ടുത​ന്നെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സം​ബ​ന്ധി​ച്ചു തീ​രു​മാ​നം ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു കൈക്കൊള്ളാമെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടു​ക​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ച് തു​ക നി​ർ​ണ​യി​ക്കാ​മെ​ന്നും കോ​ട​തി അഭിപ്രായപ്പെട്ടു.
ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​അ​ശോ​ക് ഭൂ​ഷ​ൺ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാണ്, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ത​ട​സ​വാ​ദ​ങ്ങ​ളെല്ലാം ത​ള്ളി​ക്ക​ള​ഞ്ഞു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കി​യേ മ​തി​യാ​കൂ എ​ന്നു വി​ധി​ച്ച​ത്. ഈ ​ദു​രി​താ​ശ്വാ​സം എ​ന്ന​ത് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു ന​ഷ്ട​പ​രി​ഹാരം ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യാ​ണെന്നു പ​ന്ത്ര​ണ്ട് (മൂ​ന്ന്) വ​കു​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
അ​തേ​സ​മ​യം, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാം വ​കു​പ്പ് നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ അ​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി. പ​ന്ത്ര​ണ്ടാം വ​കു​പ്പി​ൽ വേ​ണ​മെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാം എ​ന്നാ​ണ് നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, ഇ​ത് നി​ർ​ബ​ന്ധ​മാ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം എ​ന്നു ത​ന്നെ​യാ​ണ് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ ഉള്ള​തി​നാ​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് തു​ക ന​ൽ​കി​യാ​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് കാ​ലി​യാ​യി​പ്പോ​കു​മെ​ന്ന് കേ​ന്ദ്രം നല്കിയ സ​ത്യ​വാ​ങ്മൂ​ല​ത്തിൽ പറഞ്ഞിരുന്നു.