കോവിഡ് വാക്സിനുകൾ അതിവേഗം ഇറക്കുമതി ചെയ്യും

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

കോവിഡ് വാക്സിനുകൾ അതിവേഗം ഇറക്കുമതി ചെയ്യും

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു നി​ന്നു​ള്ള കോ​വി​ഡ് വാ​ക്സി​നു​ക​ൾ അ​തി​വേ​ഗം ഇന്ത്യയില്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ക്സി​ൻ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യക്കു പു​റ​ത്തു കൂ​ടു​ത​ൽ ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്ക​പ്പെ​ട്ട​തും വ്യാ​പ​ക ഉ​പ​യോ​ഗ​മു​ള്ള​തു​മാ​യ വാ​ക്സി​നു​ക​ൾ​ക്കു രാ​ജ്യ​ത്തു പ​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കി അ​തി​വേ​ഗം ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണു കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​താ​യാ​ൽ പോ​ലും നി​ല​വി​ൽ ഇ​ന്ത്യ​യി​ൽകൂ​ടി പ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണു പു​റ​മേ നി​ന്നു​ള്ള വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​നി മു​ത​ൽ ത​ദ്ദേ​ശീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ വാ​ക്സി​നു​ക​ൾ വി​ദേ​ശ​ത്തുനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ഈ ​രീ​തി​യി​ൽ അ​ടി​യ​ന്ത​ര അ​നു​മ​തി ല​ഭി​ച്ച​ത് റ​ഷ്യ​ൻ നി​ർ​മി​ത വാ​ക്സി​നാ​യ സ്പു​ട്നി​ക്കി​ന് ആ​ണ്. അ​തി​നുപു​റ​മേ​യാ​ണ് അ​മേ​രി​ക്ക​ൻ മ​രു​ന്നു ക​മ്പ​നി​യാ​യ ഫൈ​സ​ർ ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്. ഫൈ​സ​റു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ എ​ത്ര​യും വേ​ഗം വാ​ക്സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​വെ​ന്നും അ​തി​നു പു​റ​മേ ജോ​ണ്‍സ​ൻ ആ​ൻ​ഡ് ജോ​ണ്‍സ​ൻ, മൊ​ഡേ​ണ എ​ന്നീ കമ്പ​നി​ക​ളു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെന്നും ​കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. എ​ല്ലാ അ​ന്താ​രാഷ്‌ട്ര മ​രു​ന്നുക​മ്പ​നി​ക​ളോ​ടും ഇ​ന്ത്യ​ക്കുവേ​ണ്ടി​യും ലോ​ക​ത്തി​ന് വേ​ണ്ടി​യും ഇ​ന്ത്യ​യി​ൽ വ​ന്ന് വാ​ക്സി​ൻ ഉ​ത്പാ​ദ​നം ന​ട​ത്താ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെന്നും ​കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.