കോ​വാ​ക്സി​ൻ 77.8% ഫ​ല​പ്ര​ദം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 June 2021

കോ​വാ​ക്സി​ൻ 77.8% ഫ​ല​പ്ര​ദം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച കോ​വാ​ക്സി​ൻ മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ കോ​വി​ഡി​നെ​തി​രേ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദം. കോ​വാ​ക്സി​ന്‍റെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ദ​ഗ്ധ സ​മി​തി അം​ഗീ​ക​രി​ച്ച കോ​വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്കും ഐ​സി​എം​ആ​റും ചേ​ർ​ന്ന് ഇ​ന്ത്യ​യി​ൽ ത​ന്നെ വി​ക​സി​പ്പി​ച്ച വാ​ക്സി​നാ​ണി​ത്. രാ​ജ്യ​ത്തു​ട​നീ​ളം 25,800 പേ​രി​ലാ​ണ് കോ​വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പു​റ​ത്തു​വി​ട്ട മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തി​ൽ കോ​വാ​ക്സി​ൻ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്‍പു​ത​ന്നെ രാ​ജ്യ​ത്ത് കോ​വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​. ഇ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. കോ​വാ​ക്സി​ന് പു​റ​മേ കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല​വും ഡി​സി​ജി​ഐ അം​ഗീ​ക​രി​ച്ച​തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി തേ​ടാ​ൻ ഭാ​ര​ത് ബ​യോ​ടെ​ക്കി​നു സാ​ധി​ക്കും.