കോ​വി​ഷീ​ൽ​ഡി​ന്‍റെ ഇ​ട​വേ​ള​ മാറ്റില്ല

sponsored advertisements

sponsored advertisements

sponsored advertisements

23 June 2021

കോ​വി​ഷീ​ൽ​ഡി​ന്‍റെ ഇ​ട​വേ​ള​ മാറ്റില്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. വാ​ക്സി​ന്‍റെ ഇ​ട​വേ​ള​യാ​യി ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള 12-16 ആഴ്ചകൾ​ക്കുശേ​ഷം ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നീ​തി ആ​യോ​ഗ്‌ അം​ഗം ഡോ. ​വി.​കെ. പോ​ൾ അ​റി​യി​ച്ചു.
ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും ആ​സ്ട്ര​സെ​ന​ക്ക​യും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഇ​ട​വേ​ള ചു​രു​ക്ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. രാ​ജ്യ​ത്ത് വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം മൂ​ല​മാ​ണ് ഇ​ട​വേ​ള ദീ​ർ​ഘി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഇ​ട​വേ​ള സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ നി​ശ്ച​യി​ച്ച 12-16 ആ​ഴ്ച ഇ​ട​വേ​ള കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​തി​നാ​ൽ ത​ന്നെ നി​ല​വി​ലെ ഇ​ട​വേ​ള​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നും വി.​കെ. പോ​ൾ അ​റി​യി​ച്ചു.
എ​ന്നാ​ൽ, ഭാ​വി​യി​ൽ ഇ​ട​വേ​ള സം​ബ​ന്ധി​ച്ച് മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സി​ന് ആ​ദ്യം നാ​ലു മു​ത​ൽ ആ​റ് ആ​ഴ്ച​യാ​ണ് ഇ​ട​വേ​ള നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ആ​റു മു​ത​ൽ എ​ട്ട് ആ​ഴ്ച വ​രെ​യും തു​ട​ർ​ന്ന് 12-16 ആ​ഴ്ച​യു​മാ​യി ഇ​ട​വേ​ള ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് ഒ​രു ദി​വ​സം 1.25 കോ​ടി വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ശേ​ഷി​യു​ണ്ട്. അ​ടു​ത്ത​മാ​സം രാ​ജ്യ​ത്തെ 20 മു​ത​ൽ 22 കോ​ടി പേ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.