കോ​​​വാ​​​ക്സി​​​ന് യുഎൻ അംഗീകാരം ലഭിച്ചേക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 June 2021

കോ​​​വാ​​​ക്സി​​​ന് യുഎൻ അംഗീകാരം ലഭിച്ചേക്കും

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക്കി​​​ന്‍റെ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ കോ​​​വാ​​​ക്സി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ അ​​​നു​​​മ​​​തി​​​ക്ക് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചേക്കും. ജൂ​​​ണ്‍ 23ന് ​​​താ​​​ത്പ​​​ര്യ​​​പ​​​ത്രം സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള പ്രീ​​​സ​​​ബ്മി​​​ഷ​​​ൻ യോ​​​ഗം ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക്കി​​​നെ ഡ​​​ബ്ലി​​​യു​​​എ​​​ച്ച്ഒ അ​​​റി​​​യി​​​ച്ചു. വാ​​​ക്സി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ സം​​​ബ​​​ന്ധി​​​ച്ചും പ​​​രി​​​ശോ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് താ​​​ത്പര്യപ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ല്കേ​​​ണ്ട​​​ത്. യു​​​എ​​​ൻ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ പ​​​ട്ടി​​​ക​​​യി​​​ൽ കോ​​​വാ​​​ക്സി​​ൻ ഇ​​​ടം​​​പി​​​ടി​​​ക്കും. സ​​​ബ്മി​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​നു ര​​​ണ്ടാ​​​ഴ്ച​​​ മു​​​മ്പാ​​​ണ് പ്രീ​​​സ​​​ബ്മി​​​ഷ​​​ൻ യോ​​​ഗം ന​​​ട​​​ക്കു​​​ക.​​​ ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന 90 ശ​​​ത​​​മാ​​​നം രേ​​​ഖ​​​ക​​​ളും ന​​​ല്കി​​​യ​​​താ​​​യും തു​​​ട​​​ർപ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ ജൂ​​​ണി​​​ൽ ന​​​ല്കു​​​മെ​​​ന്നും ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ലി​​​മി​​​റ്റ​​​ഡ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.