കേ​ന്ദ്ര​മ​ന്ത്രി​യു​ടെ കാ​റു​ക​ൾ ക​ർ​ഷ​ക​സ​മ​ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്കു ഇ​ടി​ച്ചു​ക​യ​റി; 8 പേ​ർ മ​രി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 October 2021

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ കാ​റു​ക​ൾ ക​ർ​ഷ​ക​സ​മ​ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്കു ഇ​ടി​ച്ചു​ക​യ​റി; 8 പേ​ർ മ​രി​ച്ചു

ല​​ഖിം​​പു​​ർ ഖേ​​രി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ക​​ർ​​ഷ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ട​​യി​​ലേ​​ക്കു കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹം ഇ​​ടി​​ച്ചു​​ക​​യ​​റി എ​​ട്ടുപേ​​ർ മ​​രി​​ച്ചു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. യു​​പി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ച​​വ​​ർ​​ക്കി​​ട​​യി​​ലേ​​ക്കാ​​ണു കാ​​റു​​ക​​ൾ പാ​​ഞ്ഞു​​ക​​യ​​റി​​യ​​ത്.
കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി അ​​ജ​​യ് കു​​മാ​​ർ മി​​ശ്ര​​യു​​ടെ മ​​ക​​ൻ ഓ​​ടി​​ച്ച കാ​​റാ​​ണു ക​​ർ​​ഷ​​ക​​ർ​​ക്കി​​ട​​യി​​ലേ​​ക്കു പാ​​ഞ്ഞു​​ക​​യ​​റി​​യ​​തെ​​ന്ന് സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച ആ​​രോ​​പി​​ച്ചു. അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ വാ​​ഹ​​നം ക​​ർ​​ഷ​​ക​​ർ ക​​ത്തി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ നി​​ര​​വ​​ധി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കേ​​ന്ദ്ര​​മ​​ന്ത്രി അ​​ജ​​യ് കു​​മാ​​ർ മി​​ശ്ര​​യു​​ടെ ജ​​ന്മ​​നാ​​ടാ​​യ ബ​​ൻ​​ബീ​​ർ​​പു​​രിൽ കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ സ​​ന്ദ​​ർ​​ശനത്തിനെത്തുന്നതിന് എ​​തി​​രേയാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മൗ​​ര്യ​​യു​​ടെ സ​​ന്ദ​​ർ​​ശം റ​​ദ്ദാ​​ക്കി.