കോവിഡ്: ഇന്ത്യയില്‍ 1742 കുട്ടികൾ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷൻ

sponsored advertisements

sponsored advertisements

sponsored advertisements

2 June 2021

കോവിഡ്: ഇന്ത്യയില്‍ 1742 കുട്ടികൾ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം രാ​ജ്യ​ത്തെ 1742 കു​ട്ടി​ക​ൾ അ​നാ​ഥ​രാ​യ​താ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. 7464 കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട​വ​രാ​യു​ണ്ട്. ഇ​ത് അ​ട​ക്കം രാ​ജ്യ​ത്തെ 9346 കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട 49 കു​ട്ടി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. എ​ട്ട് കു​ട്ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ച 895 പേ​ർ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മേ​യ് 29 വ​രെ ബാ​ൽ സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ അ​പ്ലോ​ഡ് ചെ​യ്ത വി​വ​ര​ങ്ങ​ളാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ന​ൽ​കി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ 140 കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ രാ​ജ്യ​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി​യ​വ​രി​ൽ 1224 പേ​ർ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ ഒ​പ്പ​മാ​ണ് ജീ​വി​ക്കു​ന്ന​ത്. 985 പേ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​പ്പ​വും. അ​തേ​സ​മ​യം, മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട 1314 കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബാ​ൽ​സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സി​ലെ അ​മി​ക്ക​സ് ക്യൂ​റി​യെ അ​റി​യി​ച്ചു.