കോവിഡ് ഇളവുകൾ കരുതലോടെ വേണമെന്ന് കേന്ദ്രം

sponsored advertisements

sponsored advertisements

sponsored advertisements

15 July 2021

കോവിഡ് ഇളവുകൾ കരുതലോടെ വേണമെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ജൂണ്‍ 14നു അ​യ​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള വീ​ഴ്ച​യും വ​രു​ത്താ​തെ ക​ർ​ശ​ന​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കി, വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് എ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം.
ജനങ്ങള്‍ കോവിഡ് മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാര്‍ക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയാല്‍ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും നിന്ത്രണം ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു. കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം തടിച്ചു കൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബെല്ല കര്‍ശനമായി നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെ ശ്രദ്ധയോടെ സാവധാനം വേണമെന്ന് ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവര്‍ത്തിച്ചു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സൂ​ച​ക​മാ​യ ആ​ർ വാ​ല്യു 1.0 ആ​യാ​ൽത്തന്നെ അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നു കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഒ​രാ​ളി​ൽനി​ന്ന് എ​ത്ര പേ​രി​ലേ​ക്കു കോ​വി​ഡ് പ​ട​രു​ന്നു എ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​ണ് ആ​ർ വാ​ല്യു (റീ​പ്രൊ​ഡ​ക്ഷ​ൻ റേ​റ്റ്). വി​പ​ണി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നും മാർഗനിർദേശത്തിലുണ്ട്.