കോവിഡ് പോരാട്ടത്തില്‍ ജീവനര്‍പ്പിച്ചത് 90 നേഴ്സുമാര്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 May 2021

കോവിഡ് പോരാട്ടത്തില്‍ ജീവനര്‍പ്പിച്ചത് 90 നേഴ്സുമാര്‍

ന്യൂ‍ഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത് 90 നേഴ്സുമാര്‍ക്ക്. കോവിഡിന്‍റെ ആദ്യവ്യാപനം മുതലുള്ള കണക്കാണിത്. ജോലിക്കിടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു മരിച്ചവരെ ഉള്‍പ്പെടുത്തി നേഴ്സുമാരുടെ ദേശീയ സംഘടനയായ ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് കണക്കെടുത്തത്. 15 സംസ്ഥാനങ്ങളിലാണ് മരണം. 13 നേഴ്സുമാര്‍ വീതം മരിച്ച ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് മുന്‍പില്‍. കേരളത്തില്‍ നേഴ്സുമാര്‍ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. എന്നാല്‍ ഡല്‍ഹിയില്‍ 4 മലയാളി നേഴ്സുമാര്‍ മരിച്ചു. മരിച്ചവരിലേറെയും 45നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.