കോവിഡ് പ്രതിരോധത്തിന് 23,132 കോടി രൂപ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 July 2021

കോവിഡ് പ്രതിരോധത്തിന് 23,132 കോടി രൂപ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ​യോ​ഗം 23,132 കോ​ടി​യു​ടെ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ൽ 15,000 കോ​ടി കേ​ന്ദ്ര​ത്തിന്‍റെയും 8,000 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും വി​ഹി​ത​മാ​യി​രി​ക്കും. ഓ​ക്സി​ജ​ൻ, ഐ​സി​യു കി​ട​ക്ക​ക​ൾ, അ​വ​ശ്യ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​കാ​തി​രി​ക്കാ​നാ​യി സ്വീ​ക​രി​ക്കേ​ണ്ട ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യും ആ​ലോ​ചി​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം പു​തി​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ൻഡവ്യ അ​റി​യി​ച്ചു. കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 20,000 ഐ​സി​യു കി​ട​ക്ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ശി​ശു​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി 736 ജി​ല്ല​ക​ളി​ൽ പീ​ഡി​യാ​ട്രി​ക് കെ​യ​ർ സെ​ന്‍റ​റു​ക​ളും രൂ​പീ​ക​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മു​ഖം മി​നു​ക്കി​യ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ എ​ല്ലാ പു​തി​യ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു.