കോവിഡ് മരണം; മാർഗനിർദേശം 23നു മുന്‍പ് സമർപ്പിക്കണമെന്ന് സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 September 2021

കോവിഡ് മരണം; മാർഗനിർദേശം 23നു മുന്‍പ് സമർപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ർ​ക്കു​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 23നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി. കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശമ​നു​സ​രി​ച്ച് കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും വി​ഷ​ബാ​ധ മൂ​ല​മോ, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, അ​പ​ക​ട​മ​ര​ണം എ​ന്നി​വ ഉ​ൾ​പ്പ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ൾകൊ​ണ്ടോ മ​രി​ച്ചാ​ൽ കോ​വി​ഡ് മ​ര​ണമായി ക​ണ​ക്കാ​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്നു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​ക്കാ​ര്യം പു​നഃപ​രി​ശോ​ധി​ക്ക​ണമെ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​എ.​എ​സ്.ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലെ പ്ര​സ്തു​ത വ്യ​വ​സ്ഥ പു​നഃപ​രി​ശോ​ധി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഏ​റെ വൈ​കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.