കോവിഡ് മൂന്നാംതരംഗം ഈ മാസം തുടങ്ങുമെന്നു വിദഗ്ധർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 August 2021

കോവിഡ് മൂന്നാംതരംഗം ഈ മാസം തുടങ്ങുമെന്നു വിദഗ്ധർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഈ ​മാ​സം ത​ന്നെ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്. കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും മൂ​ന്നാം ത​രം​ഗം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ത​രം​ഗം, ഒ​ക്ടോ​ബ​ർ ആ​കു​ന്ന​തോ​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തും. മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തോ​ളം രൂ​ക്ഷ​മാ​യി​രി​ക്കി​ല്ല. സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​തി​ദി​നം ഒ​രു ല​ക്ഷം കേ​സു​ക​ളും അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം കേ​സു​ക​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​നും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പു​റ​മേ, മ​റ്റു 17 സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യുണ്ട്. വാ​ക്സി​നേ​ഷ​ൻകൊ​ണ്ടു മാ​ത്ര​മേ കൂ​ടു​ത​ൽ പ്ര​തി​രോ​ധം സാ​ധ്യ​മാ​കൂ എ​ന്നും ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തക്കുറിച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ ഹൈ​ദ​രാ​ബാ​ദ് ഐ​ഐ​ടി​യി​ലെ മധു​കു​മ​ള്ളി വി​ദ്യാ​സാ​ഗ​ർ, കാ​ണ്‍​പു​ർ ഐ​ഐ​ടി​യി​ലെ മ​നീ​ന്ദ്ര അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​ണ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​തി​യി​രി​ക്ക​ണം എ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര മാ​തൃ​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ഇ​വ​ർ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് എ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നു പ്ര​വ​ചി​ച്ച​ത്. വ​ക​ഭേ​ദം വ​ന്ന കോ​വി​ഡ് ഡെ​ൽ​റ്റ വൈ​റ​സ് വാ​ക്സി​ൻ എ​ടു​ത്തു​വ​രി​ൽ പോ​ലും ചി​ക്ക​ൻ പോ​ക്സ് പോ​ലെ പ​ട​ർ​ന്നുപി​ടി​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ഇ​ന്ത്യ​ൻ സാ​ർ​സ്-​കോ​വി-2 ജെ​നോ​മി​ക്സ ക​ണ്‍​സോ​ർ​ഷ്യത്തിന്‍റെ വിലയിരുത്തൽ. മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങളിലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തു ത​ന്നെ ഡെ​ൽ​റ്റ വൈ​റ​സി​ന്‍റെ വ്യാ​പ​നം മൂ​ല​മാ​ണ്.