കോൺഗ്രസ് പ്ര​വ​ർ​ത്ത​കസ​മി​തി യോഗം വിളിക്കണമെന്ന് നേതാക്കൾ

sponsored advertisements

sponsored advertisements

sponsored advertisements

30 September 2021

കോൺഗ്രസ് പ്ര​വ​ർ​ത്ത​കസ​മി​തി യോഗം വിളിക്കണമെന്ന് നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽ സ​ജീ​വ പ്ര​സി​ഡ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​ന് പ​രി​ധി​യു​ണ്ടെ​ന്നും വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണു പാ​ർ​ട്ടി​യെ​ന്നും മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ൽ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് കോ​ണ്‍ഗ്ര​സി​ൽ ഇ​പ്പോ​ഴി​ല്ലെ​ന്നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത് ആ​രാണെന്ന​റി​യി​ല്ലെ​ന്നും ക​പി​ൽ തു​റ​ന്ന​ടി​ച്ചു. പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഉ​ട​ൻ വി​ളി​ക്ക​ണ​മെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദും ക​പി​ൽ സി​ബ​ലും ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​ബി​ലെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​കസ​മി​തി (സി​ഡ​ബ്ല്യുസി) യോ​ഗം ഉ​ട​ൻ വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 23 പേ​രു​ടെ ഗ്രൂ​പ്പ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് സോ​ണി​യ ഗാ​ന്ധി​ക്കു ക​ത്ത​യ​ച്ചു. “എ​ന്തു​കൊ​ണ്ടാ​ണു നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​ന്ന​ത്. ഞ​ങ്ങ​ളു​ടെ തെ​റ്റു​കൊ​ണ്ടാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണം. പ്ര​വ​ർ​ത്ത​ക സ​മി​തി ഉ​ട​ൻ വി​ളി​ക്ക​ണം. ചു​രു​ങ്ങി​യ പ​ക്ഷം ച​ർ​ച്ച​യെ​ങ്കി​ലും ന​ട​ക്ക​ട്ട”- ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഗു​ലാം ന​ബി​യു​ടെ ക​ത്തി​നു പി​ന്നാ​ലെ ക​പി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തോ​ടെ കോ​ണ്‍ഗ്ര​സ് വീ​ണ്ടു​മൊ​രു പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലാ​യി.
“ഞ​ങ്ങ​ൾ ജി-23 (23 ​പേ​രു​ടെ ഗ്രൂ​പ്പ്) ആ​ണ്. തീ​ർ​ച്ച​യാ​യും ജി ​ഹ​സൂ​ർ- 23 (ബ​ഹു​മാ​ന്യ സ​ർ-23 എ​ന്ന് അ​ർ​ഥം വ​രു​ന്ന ഉ​റു​ദു പ്ര​യോ​ഗം) അ​ല്ല. ഞ​ങ്ങ​ൾ തു​ട​ർ​ന്നും വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും” പ​ഞ്ചാ​ബി​ലെ കോ​ണ്‍ഗ്ര​സ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി-23 ​ഗ്രൂ​പ്പ് നേ​താ​വാ​യ ക​പി​ൽ പ​റ​ഞ്ഞു.
പ​ത്ര​ലേ​ഖ​ക​രു​ടെ മു​ന്നി​ൽ വ​ന്ന് ഇ​തൊ​ക്കെ പ​റ​യു​ന്ന​തി​ൽ ശ​രി​ക്കും അ​സ്വ​സ്ഥ​നാ​ണ്. പ​ക്ഷേ ഞ​ങ്ങ​ളു​ടെ മു​ന്നി​ൽ മ​റ്റു വ​ഴി​ക​ളി​ല്ല- ക​പി​ൽ വി​ശ​ദീ​ക​രി​ച്ചു. ഞാനും മ​റ്റു ജി-23 ​നേ​താ​ക്ക​ളും പാ​ർ​ട്ടി വി​ടാ​ന​ല്ല, ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ണ്‍ഗ്ര​സ് വി​ട്ട് മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ ചേ​രു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ താ​നും ജി-23 ​നേ​താ​ക്ക​ളും ഇ​ല്ലെ​ന്ന് ക​പി​ൽ പ​റ​ഞ്ഞു.
“വി​രോ​ധാ​ഭാ​സ​മെ​ന്നു പ​റ​യ​ട്ടെ, കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​വ​രെ ഉ​പേ​ക്ഷി​ച്ചു”- അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പാ​ർ​ട്ടി വി​ട്ടു പോ​യ​വ​ർ മ​ട​ങ്ങി​വ​ര​ണം. രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ കോ​ണ്‍ഗ്ര​സി​നു മാ​ത്ര​മേ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.