ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം ആരാധനാമൂർത്തിക്ക്: സുപ്രീംകോടതി

sponsored advertisements

sponsored advertisements

sponsored advertisements

8 September 2021

ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം ആരാധനാമൂർത്തിക്ക്: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ക്ഷേ​ത്രഭൂ​മി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ആ​രാ​ധ​നാമൂ​ർ​ത്തി​യു​ടെ പേ​രു മാ​ത്രം മ​തി​യാ​കു​മെ​ന്നും പൂ​ജാ​രി​യു​ടെ പേ​ര് ചേ​ർ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. പൂ​ജ ന​ട​ത്തു​ന്ന ആ​ളെ​ന്ന നി​ല​യി​ൽ ആ​രാ​ധ​നാമൂ​ർ​ത്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ലമാ​ത്ര​മാ​ണ് പൂ​ജാ​രി​ക്കു​ള്ള​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക്ഷേ​ത്ര​ത്തി​ലെ ആ​രാ​ധ​നാമൂ​ർ​ത്തി​ക്കു ത​ന്നെ​യാ​ണ്. ക്ഷേ​ത്രം ജീ​വ​ന​ക്കാ​രോ മാ​നേ​ജ​രോ ആ​രാ​ധ​ന മൂ​ർ​ത്തി​ക്കു വേ​ണ്ടി ന​ട​ത്തി​പ്പു ചു​മ​ത​ല​യു​ള്ള​വ​ർ മാ​ത്ര​മാ​ണ്. അ​തി​നാ​ൽ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച രേ​ഖ​യി​ൽ ഉ​ട​മ​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തു​ന്ന കോ​ള​ത്തി​ൽ മാ​നേ​ജ​രു​ടെ​യോ പൂ​ജാ​രി​യു​ടെ​യോ പേ​ര് ചേ​ർ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.
ക്ഷേ​ത്ര​ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പൂ​ജാ​രി​മാ​ർ ക്ഷേ​ത്രസ്വ​ത്തു​ക്ക​ൾ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​യി​ൽനി​ന്ന് പൂ​ജാ​രി​മാ​രു​ടെ പേ​രു​ക​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​റ​ക്കി​യ ര​ണ്ടു സ​ർ​ക്കു​ല​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. 1959ലെ ​മ​ധ്യ​പ്ര​ദേ​ശ് റ​വ​ന്യു നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റു​ക​ൾ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
കേ​സി​ൽ, സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും മ​ധ്യ​പ്ര​ദേ​ശി​ലെ ഭൂ​നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പൂ​ജാ​രി​മാ​ർ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ക്ഷേ​ത്രംവ​ക ഭൂ​മി​ക​ൾ ക്ര​യ​വി​ക്ര​യം ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്നു ത​ന്നെ​യാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്ഷേ​ത്രം വ​ക ഭൂ​മി​യി​ൽ കൃ​ഷി ഉ​ൾ​പ്പെ​ടെ ന​ട​ത്തി​പ്പ് അ​വ​കാ​ശം പൂ​ജാ​രി​മാ​ർ​ക്കു​ണ്ട്. പ​ക്ഷേ, ഭൂ​മി ഉ​ട​മ​സ്ഥാ​നാ​കാ​നോ വി​ൽ​പ്പ​ന ന​ട​ത്താ​നോ പൂ​ജാ​രി​ക്കോ ക്ഷേ​ത്രം മാ​നേ​ജ​ർ​മാ​ർ​ക്കോ അവകാശമി​ല്ലെ​ന്നാ​ണ് വി​ധി​യി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.