കർഷകര്‍ കരിദിനമാചരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 May 2021

കർഷകര്‍ കരിദിനമാചരിച്ചു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ആ​രം​ഭി​ച്ച ക​ർ​ഷ​കസ​മ​രം ആ​റാം മാ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ച്ചു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ​ഞ്ചാ​ബി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ​നി​ത​ക​ൾ ഉ​ൾപ്പെടെ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ളാ​യ സിം​ഗു, തി​ക്രി, ഗാ​സി​പ്പുർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ ക​രി​ങ്കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. മെയ് 26 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ എ​തി​ർ​ക്കാ​നു​ള്ള​താ​യി​രു​ന്നു എ​ന്നു ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ ഹ​രി​യാ​ന പ്ര​സി​ഡ​ന്‍റ് ഗു​ർ​ണാം സിം​ഗ് ച​ധൂ​നി പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ക​രി​ദി​നാ​ച​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പ​ന്ത്ര​ണ്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മു​ൻ ഘ​ട​ക​ക്ഷി​യാ​യി​രു​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ൾ പ്ര​സി​ഡ​ന്‍റ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​ന്‍റെ വീ​ട്ടി​ൽ ഉ​ൾ​പ്പെടെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ക​രി​ങ്കൊ​ടി ഉ​യ​ർ​ന്നു.