കർഷകസമരം ആറാം മാസത്തിലേക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 May 2021

കർഷകസമരം ആറാം മാസത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​റാം മാ​സ​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളാ​യ സിം​ഗു, തി​ക്രി, ഗാ​സി​പ്പൂ​ർ അ​തി​ർ​ത്തി​ക​ളി​ലാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ക​ർ​ഷ​ക​ർ സ​മ​രം തു​ട​രു​ന്ന​ത്. ക​ർ​ഷ​ക സ​മ​രം ആ​റു മാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന മേ​യ് 26ന് ​ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​റി​യി​ച്ചു. അ​ന്നു പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ക്കു​മെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മേ​യ് 26ന് ​ക​ർ​ഷ​ക​ർ വീ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യ ക​രി​ങ്കൊ​ടി ഉ​യ​ർ​ത്ത​ണ​മെ​ന്നും സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്ക് പു​റ​മേ ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ക​രി​ങ്കൊ​ടി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​ഹ്വാ​നം ചെ​യ്തു.