കർഷകർ 22 മുതൽ പാർലമെന്‍റ് വളയും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 July 2021

കർഷകർ 22 മുതൽ പാർലമെന്‍റ് വളയും

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രിക്കെ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ പ​ഞ്ചാ​ബി​ൽനി​ന്നു ക​ർ​ഷ​ക​ർ ഡ​ൽ​ഹി​ക്കു പു​റ​പ്പെ​ട്ടു തു​ട​ങ്ങി. ജൂ​ലൈ 19നാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ 22 മു​ത​ൽ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തു വ​രെ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച 17ന് ​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കു ക​ത്തു ന​ൽ​കും. അ​തി​നി​ടെ കേ​ന്ദ്രസ​ർ​ക്കാ​രി​ന് സെ​പ്റ്റംബർ അ​ഞ്ചു വ​രെ സ​മ​യം ഉ​ണ്ടെ​ന്നും അ​തി​ന​കം വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​ല്ലാ ദി​വ​സ​വും ഓ​രോ ക​ർ​ഷ​ക സം​ഘ​ട​ന​യി​ൽനി​ന്നും അ​ഞ്ചു പേ​ർ വീ​തം 200 പേ​ര​ട​ങ്ങു​ന്ന ക​ർ​ഷ​ക​ർ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.