കർഷക സംഘടനകൾക്കെതിരേ താക്കീതുമായി സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 October 2021

കർഷക സംഘടനകൾക്കെതിരേ താക്കീതുമായി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പൊ​തുജീ​വി​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി സു​പ്രീംകോ​ട​തി. ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ക​ർ​ഷ​ക​ർ കോ​ട​തി​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും കോടതി പറഞ്ഞു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണോ ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്യു​ന്ന​തെ​ന്നു ജ​സ്റ്റീ​സ് എ.​എം. ഖാൻ​വീകർ അ​ധ്യ​ക്ഷ​നാ​യ ബെഞ്ച് ചോ​ദി​ച്ചു.
ഹൈ​വേ​ക​ൾ ഉ​പ​രോ​ധി​ച്ച് ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ച്ച​ശേ​ഷം പ്ര​ക്ഷോ​ഭം സ​മാ​ധാ​ന​പ​ര​മാ​ണെ​ന്നു പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് വ​ഴി ന​ട​ക്കാനു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​ക്ഷോ​ഭം പൊ​തു​മു​ത​ലി​ന് നാ​ശം വ​രു​ത്തു​ക​യും പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി സു​പ്രീംകോ​ട​തി നി​രീ​ക്ഷി​ച്ചു.
നേ​ര​ത്തേ, ഡ​ൽ​ഹി ന​ഗ​രമ​ധ്യ​ത്തി​ലു​ള്ള ജ​ന്ത​ർമ​ന്തറി​ൽ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠിക്കാ​ൻ അ​നു​വാ​ദ​മാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ക​ർ​ഷ​ക​ർ റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സു​കാ​ർ ക​ർ​ഷ​ക​രേ ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഗ​താ​ഗ​തം സാ​ധ്യ​മാ​കാ​ത്ത​തെ​ന്നും ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​സാ​രി​ച്ച അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീംകോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.