കർഷക സമരം തുടങ്ങി; പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 July 2021

കർഷക സമരം തുടങ്ങി; പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം ഡ​ൽ​ഹി ജ​ന്ദ​ർ മ​ന്ത​റി​ൽ ആ​രം​ഭി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ പ്ര​തി​ദി​നം 200 ക​ർ​ഷ​ക​ർ വീ​തം പ​ങ്കെ​ടു​ക്കു​ന്ന കി​സാ​ൻ പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി​യാ​ണു സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് എം​പി​മാ​ർ ജൂലൈ 22നു സ​മ​ര വേ​ദി സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു കേ​ര​ള​ത്തി​ൽ നി​ന്നു​ൾ​പ്പ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ എം​പി​മാ​രും സ​മ​ര സ്ഥ​ല​ത്തെ​ത്തി. ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേതൃത്വ​ത്തി​ൽ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലും പ്ര​തി​ഷേ​ധി​ച്ചു.
ഇ​ട​ത് എം​പി​മാ​രും ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തിവ​ച്ചു വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ എം​പി​മാ​ർ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. കാ​ർ​ഷി​ക വി​ഷ​യം രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ശി​രോ​മ​ണി അ​കാ​ല​ദ​ളും സി​പി​എ​മ്മും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നു കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഇ​ന്ന​ലെ​യും ആ​വ​ർ​ത്തി​ച്ചു.