ക​ര്‍​ണാ​ട​ക​യിൽ പ​രീ​ക്ഷ​യ്ക്കെത്തുന്നവർക്ക് ക്വാ​റ​ന്‍റൈ​ന്‍ വേണ്ട

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 September 2021

ക​ര്‍​ണാ​ട​ക​യിൽ പ​രീ​ക്ഷ​യ്ക്കെത്തുന്നവർക്ക് ക്വാ​റ​ന്‍റൈ​ന്‍ വേണ്ട

മം​​​ഗ​​​ളൂ​​​രു: കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തെ നി​​​ര്‍​ബ​​​ന്ധി​​​ത ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍​നി​​​ന്ന് ഹ്ര​​​സ്വ​​​സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്കും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ഒ​​​രു ര​​​ക്ഷി​​​താ​​​വി​​​നൊ​​​പ്പം എ​​​ത്തി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം. എ​​​ന്നാ​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തി​​​ല​​​ധി​​​കം ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ ത​​​ങ്ങാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് നി​​​ബ​​​ന്ധ​​​ന. അ​​​തേ​​​സ​​​മ​​​യം, ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​രം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ആ​​​യി​​​ട്ടു​​​ള്ള​​​വ​​​ര്‍ക്ക് ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​മ്പോ​​​ള്‍ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തെ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​തേ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ബാ​​​ധ​​​ക​​​മാ​​​ണ്. മൂ​​​ന്നു ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള അടിയന്തര സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ​​​യാ​​​ണ് ഹ്ര​​​സ്വ​ സ​​​ന്ദ​​​ര്‍​ശ​​​ക​​​രാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.