ചരൺജിത് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 September 2021

ചരൺജിത് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ നാ​ട​കീ​യ മാ​റ്റ​ത്തി​നൊ​ടു​വി​ൽ ദ​ളി​ത് നേ​താ​വ് ച​ര​ൺ​ജി​ത് ച​ന്നി(48)​ക്കു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം. കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണു ച​ന്നി​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മ​രീ​ന്ദ​ർ സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മ​രീ​ന്ദ​ർ വി​രു​ദ്ധ ഗ്രൂ​പ്പി​ലെ സു​ഖ്ജി​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു സെപ്റ്റംബര്‍ 19ന് വൈ​കു​ന്നേ​രം വ​രെ റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള പാ​ർ​ട്ടി നി​ർ​ദേ​ശം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അം​ബി​കാ സോ​ണി നി​ര​സി​ച്ചി​രു​ന്നു. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു സി​ക്ക് വി​ഭാ​ഗ​ക്കാ​ര​ൻ വ​ര​ണ​മെ​ന്ന് അം​ബി​കാ സോ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പി​ന്നാ​ലെ മു​ൻ പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​ൻ സു​നി​ൽ ഝാക്ക​ർ, തൃ​പ്ത് ര​ജീ​ന്ദ​ർ സിം​ഗ് ബ​ജ്‌​വ എ​ന്നി​വ​രു​ടെ പേ​രു​ക​ളും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് സു​ഖ്ജി​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യു​ടെ പേ​ര് ഏ​താ​നും എം​എ​ൽ​എ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ര​ൺ​ധാ​വ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നെ പി​സി​സി അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സി​ദ്ദു എ​തി​ർ​ത്തു. ഒ​ടു​വി​ൽ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ക്കു ന​റു​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. സി​ദ്ദു​വി​ന്‍റെ ഉ​റ്റ അ​നു​യാ​യി ആ​ണ് ച​ന്നി.
പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്ത്, കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​ൻ, ഹ​രീ​ഷ് ചൗ​ധ​രി എ​ന്നി​വ​ർ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണു നേ​താ​വി​നെ നി​ശ്ച​യി​ച്ച​ത്.
പ​​​​​​ഞ്ചാ​​​​​​ബി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ആ​​​​​​ദ്യ ദ​​​​​​ളി​​​​​​ത് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​ണു ച​​​​​​ര​​​​​​ൺ​​​​​​ജി​​​​​​ത് സിം​​​​​​ഗ് ച​​​​​​ന്നി. ക്യാ​​​പ്റ്റ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​നെ​​​തി​​​രേയു​​​ള്ള വി​​​മ​​​ത​​​നീ​​​ക്ക​​​ത്തി​​​ൽ മു​​ൻ​​നി​​ര​​യി​​ൽ ച​​​ന്നി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 1973 ഏ​​​​​പ്രി​​​​​ൽ ര​​​​​ണ്ടി​​​​​നാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം ജ​​​​​നി​​​​​ച്ച​​​​​ത്. ചാം​​​​​​കൗ​​​​​​ർ സാ​​​​​​ഹി​​​​​​ബ് മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തെ​​​​​​യാ​​​​​​ണ് ച​​​​​​ന്നി പ്ര​​​​​​തി​​​​​​നി​​​​​​ധാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. സി​​​​​​ക്ക് വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ ദ​​​​​​ളി​​​​​​ത് ആ​​​​​​ണ് എം​​ബി​​എ, നി​​യ​​മ ബി​​രു​​ദ​​ധാ​​രി​​യാ​​യ ച​​ന്നി.
മു​ഖ്യ​മ​ന്ത്രി​യാ​യി സി​ദ്ദു​വി​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് അ​മ​രീ​ന്ദ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്. താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന അ​മ​രീ​ന്ദ​റി​ന്‍റെ പ്ര​സ്താ​വ​ന​യെ എ​തി​ർ​ത്ത് സു​ഖ്ജി​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ രം​ഗ​ത്തെ​ത്തി. ബി​ജെ​പി അ​ഞ്ചു മു​ഖ്യ​മ​ന്ത്രി​മാ​രെ മാ​റ്റി. കോ​ൺ​ഗ്ര​സ് അ​തു​ത​ന്നെ ചെ​യ്യു​ന്നു. ചി​ല മു​ഖ്യ​മ​ന്ത്രി​മാ​രെ മാ​റ്റി.