ചൈനയില്‍ ഇനി മൂന്നു കുട്ടികള്‍ ആവാം

sponsored advertisements

sponsored advertisements

sponsored advertisements

1 June 2021

ചൈനയില്‍ ഇനി മൂന്നു കുട്ടികള്‍ ആവാം

ബെയ്ജിങ്: ദമ്പതിമാര്‍ക്ക് ഇനി മൂന്നു കുട്ടികള്‍വരെ ആകാമെന്ന് അനുമതി നല്‍കി ചൈനീസ് സര്‍ക്കാര്‍. ജനന നിരക്കില്‍ വലിയ ഇടിവു വന്നതിനാലാണ് അഞ്ചുവര്‍ഷം തുടരുന്ന രണ്ടുകുട്ടി നയത്തിന് മാറ്റം വരുത്താന്‍ തീരുമാനമായത്. വയോജനങ്ങളുടെ നിരക്ക് ഏറുകയാണ്. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ് അധ്യക്ഷനായുള്ള 25 അംഗ പോളിറ്റ് ബ്യൂറോ യോഗമാണ് തീരുമാനമെടുത്തത്. 1980 മുതല്‍ തുടര്‍ന്നുപോന്ന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് ദമ്പതിമാര്‍ക്ക് രണ്ടു കുട്ടികള്‍ ആകാമെന്ന നയം ചൈനീസ് സര്‍ക്കാര്‍ 2016ല്‍ എടുത്തിരുന്നു.
വയസ്സായവരുടെ എണ്ണം കൂടുന്നതും ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ബാധ്യതയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് 26.4 കോടിയാണ് (ജനസംഖ്യയുടെ 18.7 ശതമാനം) 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍. 2010ല്‍ 5.44 ശതമാനം കൂ‍ടുതലാണിത്. അതേസമയം, 15-59 വയസ് പ്രായമുള്ളവര്‍ 89.4 കോടിയാണ് (63.35 ശതമാനം). ഈ പ്രായക്കാരുടെ എണ്ണം 2010ല്‍ നിന്ന് 6.79 ശതമാനം കുറയുകയാണുണ്ടാത്. 2050 ആകുമ്പോഴേക്ക് ഇത് 70 കോടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സാമ്പത്തികബാധ്യത കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ദമ്പതിമാരെ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.