ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 September 2021

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

റാ​​​​യ്പു​​​​ർ: ബ്രാ​​​​ഹ്മ​​​​ണ​​​​ർ​​​​ക്കെ​​​​തി​​​​രേ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ ഛത്തീ​​​​സ്ഗ​​​​ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭൂ​​​​പേ​​​​ഷ് ബാ​​​​ഗേ​​​​ലി​​​​ന്‍റെ പി​​​​താ​​​​വ് ന​​​​ന്ദ്കു​​​​മാ​​​​ർ ബാ​​​​ഗേ​​​​ലി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എ​​​​ൺ​​​​പ​​​​ത്തി​​​​യാ​​​​റു​​​​വ​​​​യ​​​​സു​​​​കാരനായ ന​​​​ന്ദ്കു​​​​മാ​​​​റി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ റാ​​​​യ്പു​​​​രി​​​​ലെ​​​​ത്തി​​​​ച്ചു. സെപ്റ്റംബര്‍ 4ന് രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ന്ദ്കു​​​​മാ​​​​റി​​​​നെ​​​​തി​​​​രെ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ബ്രാ​​​​ഹ്മ​​​​ണ​​​​ർ വി​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ന​​​​ന്ദ്കു​​​​മാ​​​​റി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. ഇ​​​​തി​​​​നെ​​​​തി​​​​രേ സ​​​​ർ​​​​വ ബ്രാ​​​​ഹ്മി​​​​ൻ സ​​​​മാ​​​​ജ് ആ​​​​ണ് പ​​​​രാ​​​​തി ന​​​​ല്കി​​​​യ​​​​ത്.
ബ്രാ​​​​ഹ്മ​​​​ണ​​​​രെ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ന​​​​ന്ദ്കു​​​​മാ​​​​ർ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു​​​​വെ​​​​ന്ന് സ​​​​ർ​​​​വ ബ്രാ​​​​ഹ്മി​​​​ൻ സ​​​​മാ​​​​ജ് പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ റാ​​​​ലി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ. പി​​​​താ​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചെ​​​​ന്നും പോ​​​​ലീ​​​​സ് ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഭൂ​​​​പേ​​​​ഷ് ബാ​​​​ഗേ​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.