ജഡ്ജിയുടെ കൊലപാതകം: സുപ്രീംകോടതി റിപ്പോർട്ട് തേടി

sponsored advertisements

sponsored advertisements

sponsored advertisements

31 July 2021

ജഡ്ജിയുടെ കൊലപാതകം: സുപ്രീംകോടതി റിപ്പോർട്ട് തേടി

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യെ വ​ണ്ടി​യി​ടി​പ്പി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​നു പി​ന്നാ​ലെ കോ​ട​തി​ക​ളു​ടെ​യും ജ​ഡ്ജി​മാ​രു​ടെ​യും സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ചു സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലാ​ണ് കേ​സ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​ഡ്ജി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ജൂ​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ വ്യാ​പ​ക സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​ചാ​ര​ണ ജ​ഡ്ജി​മാ​രു​ടെ ജോ​ലി സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​ർ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ളും ഉ​ൾ​പ്പെടെ​യു​ള്ള വി​ശാ​ല​മാ​യ ത​ല​ത്തി​ലാ​ണ് ഈ ​കേ​സി​ൽ ശ്ര​ദ്ധ​യൂ​ന്നുന്നതെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.