ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടല്‍: മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 October 2021

ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടല്‍: മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു

ശ്രീ​​​​​ന​​​​​ഗ​​​​​ർ: കാ​​​​​ഷ്മീ​​​​​രി​​​​​ലെ പൂ​​​​​ഞ്ച് ജി​​​​​ല്ല​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​രു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി​​​​​യ​​​​​ട​​​​​ക്കം അ​​​​​ഞ്ചു സൈ​​​​​നി​​​​​ക​​​​​ർ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ചു. കൊ​​​​​ട്ടാ​​​​​ര​​​​​ക്ക​​​​​ര ഓ​​​​​ട​​​​​നാ​​​​​വ​​​​​ട്ടം സ്വ​​​​​ദേ​​​​​ശി സി​​പ്പോ​​യി എ​​​​​ച്ച്. വൈ​​​​​ശാ​​​​​ഖ് (24) ആ​​​​​ണ് വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി. പ​​ഞ്ചാ​​ബു​​കാ​​രാ​​യ നാ​​യി​​ബ് സു​​ബേ​​ദാ​​ർ (​​ജെ​​സി​​ഒ) ജ​​സ്‌​​വി​​ന്ദ​​ർ സിം​​ഗ്, നാ​​യി​​ക് മ​​ൻ​​ദീ​​പ് സിം​​ഗ്, സി​​പ്പോ​​യി ഗ​​ജ്ജ​​ൻ സിം​​ഗ്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​കാ​​ര​​നാ​​യ സി​​പ്പോ​​യി സ​​ര​​ജ് സിം​​ഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു സൈ​​നി​​ക​​ർ.
കൊ​​​​​ല്ലം ഓ​​​​​ട​​​​​നാ​​​​​വ​​​​​ട്ടം കു​​​​​ട​​​​​വ​​​​​ട്ടൂ​​​​​ർ ശി​​​​​ല്പാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ (മാ​​​​​ട​​​​​മ്പ​​​​​ള്ളി) ഹ​​​​​രി​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ​​​​​യും ബീ​​​​​നാ​​​​​കു​​​​​മാ​​​​​രി​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​ണു വൈ​​​​​ശാ​​​​​ഖ്. 22 മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ 16 ആ​​​​​ർ​​​​​ആ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ സൈ​​​​​നി​​​​​ക​​​​​നാ​​​​ണ്. വൈ​​​​​ശാ​​​​​ഖ് ഓ​​​​​ണ​​​​​ത്തി​​​​​നു നാ​​​​​ട്ടി​​​​​ൽ വ​​​​​ന്നു മ​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ്. സ​​​​​ഹോ​​​​​ദ​​​​​രി: ശി​​​​​ല്പ.
ഒക്ടോബര്‍ 11നു രാ​​​​​വി​​​​​ലെ സു​​​​​രാ​​​​​ൻ​​​​​കോ​​​​​ട്ടി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​നി​​​​​ക​​​​​രും ഭീ​​​​​ക​​​​​ര​​​​​രും ത​​​​​മ്മി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്. നാ​​​​​ലു ഭീ​​​​​ക​​​​​ര​​​​​ർ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന വി​​​​​വ​​​​​ര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​നി​​​​​ക​​​​​ർ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ അ​​ഞ്ചു സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​വ​​​​​രെ സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചെ​​​​​ങ്കി​​​​​ലും മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴ​​​​​ട​​​​​ങ്ങി. നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യ ഭീ​​​​​ക​​​​​ര​​​​​ർ ചാ​​​​​മ്രേ​​​​​ർ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ത​​​​​മ്പ​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. പൂ​​​​​ഞ്ച്, ര​​​​​ജൗ​​​​​രി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.