ജമ്മു വ്യോമതാവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 June 2021

ജമ്മു വ്യോമതാവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം

ജ​മ്മു: ജ​മ്മു കാ​ഷ്മീ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​സേ​നാ സ്റ്റേ​ഷ​നു​നേ​രെ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. ജൂണ്‍ 27നു പു​ല​ർ​ച്ചെ 1:40-നാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ആ​റു മി​നി​റ്റി​നു​ശേ​ഷം ര​ണ്ടാ​മ​ത്തെ ഡ്രോ​ണും സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി പ​റ​ന്നെ​ത്തി. സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കു പ​രി​ക്കേ​റ്റു. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​രേ ന​ട​ക്കു​ന്ന ആ​ദ്യ ഡ്രോ​ണ്‍ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. ആ​ദ്യ സ്ഫോ​ട​ന​ത്തി​ൽ വ്യോ​മ​സേ​നാ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കു കേ​ടു​പാ​ടു​ പ​റ്റി. ര​ണ്ടാ​മ​ത്തെ ഡ്രോ​ണി​ലെ ബോം​ബു​ക​ൾ തു​റ​ന്ന​സ്ഥ​ല​ത്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​മാ​കെ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. മൂ​ന്നം​ഗ എ​ൻ​ഐ​എ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഭീ​ക​രാ​ക്ര​മ​ണ​മാണെന്ന് ജ​മ്മു​കാ​ഷ്മീ​ർ ഡി​ജി​പി ദി​ൽ​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും വ്യോ​മ​സേ​ന​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച് സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഷ്ക​റെ തൊ​യ്ബ ഭീ​ക​ര​രാ​ണു ഡ്രോ​ണി​ലൂ​ടെ സ്ഫോ​ട​കവ​സ്തു​ക്ക​ൾ വ​ർ​ഷി​ച്ച​തെ​ന്നു ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്.