ട്രെയിൻ വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 September 2021

ട്രെയിൻ വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ൾ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ മ​തി​യാ​യ ന്യാ​യീ​ക​ര​ണ​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ അ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ൾ വൈ​കി​യാ​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. ജ​മ്മു​വി​ലേ​ക്കു​ള്ള അ​ജ്മീ​ർ-​ജ​മ്മു എ​ക്സ്പ്ര​സ് നാ​ലു മ​ണി​ക്കൂ​ർ വൈ​കി ഓ​ടി​യ​തു മൂ​ലം ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​നം പി​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് കോ​ട​തി ശ​രിവ​ച്ചു. സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​ർ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ൻ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ​യോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് ദേ​ശീ​യ ക​മ്മീ​ഷ​ൻ ഇ​ത് ശ​രി​വ​ച്ചി​രു​ന്നു. അ​തി​നെ​തി​രേ​യാ​ണ് റെ​യി​ൽ​വേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
അ​ജ്മീ​ർ-​ജ​മ്മു എ​ക്സ്പ്ര​സി​ൽ ജ​മ്മു​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യാ​ണ് സ​ഞ്ജ​യ് ശു​ക്ല​യും കു​ടും​ബ​വും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ പ​ത്തി​നാ​യി​രു​ന്നു യാ​ത്ര. 17ന് ​ഇ​തേ ട്രെ​യി​നി​ൽ തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. പ​ത്തി​ന് യാ​ത്ര പു​റ​പ്പെ​ട്ട ട്രെ​യി​ൻ പ​തി​നൊ​ന്നി​ന് രാ​വി​ലെ 8.10ന് ​ജ​മ്മു​വി​ൽ എ​ത്തേ​ണ്ട​താ​ണ്. അ​ത​നു​സ​രി​ച്ച് സ​ഞ്ജ​യ് ശു​ക്ല ജ​മ്മു​വി​ൽ നി​ന്ന് 12 മ​ണി​ക്ക് സ്പൈ​സ് ജെ​റ്റി​ൽ ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ട്രെ​യി​ൻ 12 മ​ണി​ക്കാ​ണ് എ​ത്തി​യ​ത്. സ​ഞ്ജ​യ് ശു​ക്ല ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ൽ​വാ​ർ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5000 രൂ​പ വീ​തം ഇ​വ​ർ നേ​രി​ട്ട മാ​ന​സി​ക ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യും അ​തി​ന് പു​റ​മേ വ്യ​വ​ഹാ​ര ചെ​ല​വും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ ദാ​ൽ ത​ടാ​ക​ത്തി​ൽ ഒ​രു ഹൗ​സ് ബോ​ട്ടും ഇ​വ​ർ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​ന് വാ​ട​ക ന​ൽ​കി​യ 10,000 രൂ​പ​യും ജ​മ്മു​വി​ൽ നി​ന്നു ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള ടാ​ക്സി യാ​ത്ര​യു​ടെ ചെ​ല​വും റെ​യി​ൽ​വേ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ സ​മി​തി​യു​ടെ ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​മി​തി​യും ശ​രി​വ​ച്ചു.