ട്വിറ്ററിനു താക്കീതുമായി പുതിയ ഐടി മന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 July 2021

ട്വിറ്ററിനു താക്കീതുമായി പുതിയ ഐടി മന്ത്രി

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ ഉടന്‍തന്നെ ട്വി​റ്റ​റി​ന് അ​ന്ത്യ​ശാ​സ​ന ന​ൽ​കി പു​തി​യ ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ സ​ർ​വാ​ധി​കാ​ര​മു​ള്ള​വ​യാ​ണെ​ന്നും അ​വ​യ്ക്ക് വി​ധേ​യപ്പെ​ട്ടേ മ​തി​യാ​കൂ എ​ന്നു​മാ​ണ് പു​തി​യ ഐ​ടി മ​ന്ത്രി ട്വി​റ്റ​റി​നോ​ടാ​യി പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ഇ​ന്ത്യ​യി​ൽനി​ന്നു പ​ണം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​ട്ട് അ​മേ​രി​ക്ക​യി​ലെ നി​യ​മ​ങ്ങ​ൾ മാ​ത്ര​മേ പാ​ലി​ക്കൂ എ​ന്നു പ​റ​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല എ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ന്ത്യ​യി​ലെ പൗ​ര​നാ​യി​രി​ക്കു​ക​യും ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രും ഈ ​രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​യേ മ​തി​യാ​കൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ശേ​ഷം സം​സാ​രി​ക്ക​വേ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
ട്വി​റ്റ​റു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തു​മാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ മ​ന്ത്രി സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു വി​ല​യി​രു​ത്ത​ലു​ണ്ട്. മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​റും വാ​ർ​ട്ട​ണ്‍, കാ​ണ്‍പുർ ഐ​ഐ​ടി​ക​ളി​ൽ നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തു​മാ​യ അ​ശ്വി​നി കു​മാ​റി​ന് ഈ ​പ്ര​ശ്നം എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.