ട്വിറ്ററിന്‍റെ ഇന്ത്യന്‍ മേധാവിക്കെതിരേ കേസെടുത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 June 2021

ട്വിറ്ററിന്‍റെ ഇന്ത്യന്‍ മേധാവിക്കെതിരേ കേസെടുത്തു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ ട്വി​റ്റ​റി​ന്‍റെ ഇ​ന്ത്യ​ൻ മേ​ധാ​വി​ക്കെ​തി​രേ യു​പി പോ​ലീ​സ് കേ​സെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​നെ​യും ല​ഡാ​ക്കി​നെ​യും ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളാ​യി ട്വി​റ്റ​റി​ന്‍റെ ക​രി​യ​ർ വി​ഭാ​ഗ​മാ​യ ട്വീ​പ്പ് ലൈ​ഫ് പേ​ജി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ട്വി​റ്റ​ർ ഇ​ന്ത്യ മേ​ധാ​വി മ​നീഷ് മ​ഹേ​ശ്വ​രി​ക്കെ​തി​രേ യു​പി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് വി​ക​ല​മാ​യ ഭൂ​പ​ടം ട്വി​റ്റ​ർ നീ​ക്കം ചെ​യ്തി​രു​ന്നു. ട്വി​റ്റ​റി​ന്‍റെ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മൃ​ത ത്രിപാ​ഠി​യു​ടെ പേ​രും എ​ഫ്ഐ​ആ​റി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
ട്വി​റ്റ​റി​നെ​തി​രേ യു​പി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. ബ​ജ്റം​ഗ് ദ​ൾ നേ​താ​വ് പ്ര​വീ​ണ്‍ ഭാ​ട്ടി​യയു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നേ​ര​ത്തെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും ട്വി​റ്റ​ർ ഇ​ന്ത്യ മേ​ധാ​വി​യോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഈ ​കേ​സി​ൽ അ​റ​സ്റ്റി​നെ​തി​രേ മ​നീഷ് മ​ഹേ​ശ്വ​രി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചു.
ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ യു​പി പോ​ലീ​സ് ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഉ​ട​ൻ ത​ന്നെ മനീഷ് മ​ഹേ​ശ്വ​രി​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് യു​പി പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് മു​ന്പു ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു.