ട്വിറ്ററിൽ ഇന്ത്യയുടെ ഭൂപടം ലഡാക്കും ജമ്മു-കാഷ്മീരും ഇല്ലാതെ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2021

ട്വിറ്ററിൽ ഇന്ത്യയുടെ ഭൂപടം ലഡാക്കും ജമ്മു-കാഷ്മീരും ഇല്ലാതെ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു- കാ​ഷ്മീ​രും ല​ഡാ​ക്കു​മി​ല്ലാ​തെ ട്വി​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം. ട്വി​റ്റ​ർ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് വി​വാ​ദ ഭൂ​പ​ടം. ഇ​തി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. ഇ​തി​നു​മു​ന്‍പും ഇ​ന്ത്യ​ൻ ഭൂ​പ​ടം ട്വി​റ്റ​ർ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ചു വി​വാ​ദ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ ലേ​യു​ടെ ജി​യോ ലൊ​ക്കേ​ഷ​ൻ ചൈ​ന​യി​ലാ​ക്കി​യാ​ണ് അ​ന്നു ട്വി​റ്റ​ർ ചി​ത്രീ​ക​രി​ച്ച​ത്. പു​തി​യ ഐ​ടി ച​ട്ട​മ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​വും ട്വി​റ്റ​റു​മാ​യു​ള്ള പോ​ര് അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ അ​മേ​രി​ക്ക​യി​ലെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ​വ​കാ​ശനി​യ​മം ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ഐ​ടി- നി​യ​മമ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.
കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ൾ ചെ​വി​ക്കൊ​ള്ളാത്തതിനാൽ ട്വി​റ്റ​റി​ന് ഇ​ന്ത്യ​യി​ൽ ല​ഭി​ച്ചി​രു​ന്ന നി​യ​മ​പ​രി​ര​ക്ഷ എ​ടു​ത്തുമാ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം, ട്വി​റ്റ​ർ ഇ​ന്ത്യ​യി​ൽ ഇ​ട​ക്കാ​ല​ത്തേ​ക്കു നി​യ​മി​ച്ച പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ൻ ധ​ർ​മേ​ന്ദ്ര ച​തു​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി വ​യ്ക്കു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യും ഗ്ലോ​ബ​ൽ ലീ​ഗ​ൽ പോ​ളി​സി ഡ​യ​റ​ക്ട​റു​മാ​യ ജെ​റ​മി കെ​സ​ലി​നെ​യാ​ണ് പ​ക​രം നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര​നെ ഈ ​പ​ദ​വി​യി​ൽ നി​യ​മി​ക്ക​ണമെ​ന്നാ​ണ് പു​തി​യ ഐ​ടി ച​ട്ടത്തിലെ വ്യവസ്ഥ.