ട്വിറ്റർ പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 July 2021

ട്വിറ്റർ പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക​മ്പ​നി​യു​ടെ പ​രാ​തി​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​നാ​യി (റ​സി​ഡ​ന്‍റ് ഗ്രീ​വ​ൻ​സ് ഓ​ഫീ​സ​ർ) വി​ന​യ് പ്ര​കാ​ശി​നെ ട്വിറ്റർ നി​യ​മി​ച്ചു. ഫേ​സ്ബു​ക്ക്, ഗൂ​ഗി​ൾ എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സു​താ​ര്യ​താ റി​പ്പോ​ർ​ട്ടും ട്വി​റ്റ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ന​ഗ്ന​ത, കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ചൂ​ഷ​ണം അ​ട​ക്ക​മു​ള്ളവ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ 18,000 അ​ക്കൗ​ണ്ടു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും പീ​ഡ​നം, ശ​ല്യം, സ്വ​കാ​ര്യ​താ ലം​ഘ​നം തു​ട​ങ്ങി​യ​വ​യു​ടെ പേ​രി​ൽ 133 പോ​സ്റ്റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും ട്വി​റ്റ​ർ ഇ​ന്ത്യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.
2021ലെ ​ഐ​ടി ച​ട്ട​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ ട്വി​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​യ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ത്ത​തി​നെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി രേ​ഖാ പ​ള്ളി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. മേ​യ് 26നാ​ണ് പു​തി​യ ഐ​ടി ച​ട്ടം നി​ല​വി​ൽ വ​ന്ന​ത്. ട്വി​റ്റ​റി​ന്‍റെ മു​ൻ പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ൻ ധ​ർ​മേ​ന്ദ്ര ചാ​ത്തൂ​ർ ക​ഴി​ഞ്ഞ മാ​സം 21ന് ​പ​ദ​വി​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യി​രു​ന്നു. വി​ന​യ് പ്ര​കാ​ശ് ബം​ഗ​ളൂ​രു​വി​ലെ ട്വീ​റ്റ​ർ ഓ​ഫീ​സി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. പ​രാ​തി​ക​ൾgrievance-officer-in@tw titer.com ഐ​ഡി​യി​ലൂ​ടെ അ​റി​യി​ക്കാം. ഐ​ടി ച​ട്ട​മ​നു​സ​രി​ച്ചു​ള്ള ചീ​ഫ് കം​പ്ലെ​യി​ന്‍റ്സ് ഓ​ഫീ​സ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രെ വൈ​കാ​തെ നി​യ​മി​ക്കു​മെ​ന്നു ട്വി​റ്റ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നാ​യി എ​ട്ടാ​ഴ്ച സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്.