ടൗട്ടെ: ഗുജറാത്തിൽ 10 കോടിയുടെ ഉപ്പ് ഒലിച്ചുപോയി

sponsored advertisements

sponsored advertisements

sponsored advertisements

21 May 2021

ടൗട്ടെ: ഗുജറാത്തിൽ 10 കോടിയുടെ ഉപ്പ് ഒലിച്ചുപോയി

സു​​രേ​​ന്ദ്ര​​ന​​ഗ​​ർ: ടൗ​​ട്ടെ ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ഗു​​ജ​​റാ​​ത്തി​​ലെ ലി​​റ്റി​​ൽ റാ​​ൻ ഓ​​ഫ് ക​​ച്ച് (​​എ​​ൽ​​ആ​​ർ​​കെ) മേ​​ഖ​​ല​​യി​​ൽ ഒ​​ലി​​ച്ചു​​പോ​​യ​​ത് 10 കോ​​ടി രൂ​​പ​​യു​​ടെ ഉ​​പ്പ്. ഉ​​പ്പു​​പാ​​ട​​ങ്ങ​​ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൂ​​ന്നു ല​​ക്ഷം മെ​​ട്രി​​ക് ട​​ൺ ഉ​​പ്പാ​​ണു ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഒ​​രു മെ​​ട്രി​​ക് ട​​ൺ ഉ​​പ്പി​​ന് 300 രൂ​​പ മു​​ത​​ൽ 350 രൂ​​പ വ​​രെ​​യാ​​ണു വി​​ല​​യെ​​ന്ന് ഉ​​പ്പു​​പാ​​ടം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​യാ​​യ അ​​ഗാ​​രി​​യ ഹി​​ത്രാ​​ക്ഷ​​ക് സ​​മി​​തി ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഭ​​ര​​ത് സു​​മേ​​ര പ​​റ​​ഞ്ഞു. ഏ​​പ്രി​​ൽ-​​ജൂ​​ൺ കാ​​ല​​യ​​ളി​​വി​​ലാ​​ണ് ഉ​​പ്പ് സം​​ഭ​​രി​​ച്ച് ഗോ​​ഡൗ​​ണു​​ക​​ളി​​ലാ​​ക്കു​​ന്ന​​ത്. 12 ല​​ക്ഷം മെ​​ട്രി​​ക് ട​​ൺ ഉ​​പ്പ് ഇ​​തു​​വ​​രെ ഗോ​​ഡൗ​​ണു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. സു​​രേ​​ന്ദ്ര​​ന​​ഗ​​ർ ജി​​ല്ല​​യി​​ലെ ഉ​​പ്പു​​പാ​​ട​​ങ്ങ​​ളി​​ൽ മൂ​​ന്നു ല​​ക്ഷം ട​​ൺ ഉ​​പ്പാ​​യി​​രു​​ന്നു അ​​വ​​ശേ​​ഷി​​ച്ചി​​രു​​ന്ന​​ത്. 5000 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തീ​​ർ​​ണ​​മു​​ള്ള മ​​രു​​ഭൂ​​മി​​യാ​​ണ് ലി​​റ്റി​​ൽ റാ​​ൻ ഓ​​ഫ് ക​​ച്ച്. ഇ​​തി​​ന്‍റെ ഏ​​റി​​യ ഭാ​​ഗ​​വും സു​​രേ​​ന്ദ്ര​​ന​​ഗ​​ർ ജി​​ല്ല​​യി​​ലാ​​ണ്. 10,000 തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഉ​​പ്പു​​പാ​​ട​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​ത്. ചു​​ഴ​​ലി​​ക്കാ​​റ്റ് മു​​ന്ന​​റി​​യി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഉ​​പ്പു​​പാ​​ട​​ങ്ങ​​ളി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളെ സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. വ​​ർ​​ഷം​​തോ​​റും 280 ല​​ക്ഷം ട​​ൺ ഉ​​പ്പാ​​ണു ഗു​​ജ​​റാ​​ത്തി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.