ഡ്രോണുകളുടെ ഉപയോഗത്തിന് കേന്ദ്രം പുതിയ നയം പുറത്തിറക്കി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 August 2021

ഡ്രോണുകളുടെ ഉപയോഗത്തിന് കേന്ദ്രം പുതിയ നയം പുറത്തിറക്കി

ന്യൂ​ഡ​ൽ​ഹി: ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, വാ​ങ്ങ​ൽ, വി​ൽ​പ്പ​ന എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം പു​തി​യ ന​യം പു​റ​ത്തി​റ​ക്കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഡ്രോ​ണ്‍ ഇ​നി പ​റ​ത്താ​നാ​കി​ല്ല. വ​ഹി​ക്കാ​വു​ന്ന ഭാ​രപ​രി​ധി കൂ​ട്ടു​ക​യും ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴത്തു​ക​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും കു​റ​ച്ചു. ച​ര​ക്കുനീ​ക്ക​ത്തി​ന് ഡ്രോ​ണ്‍ ഇ​ട​നാ​ഴി രൂ​പീ​ക​രി​ക്കും. ച​ട്ട​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​ണെ​ന്നും പു​തി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് വ​ഴിതു​റ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു.
പു​തി​യ ന​യ​ത്തി​ൽ ഡ്രോ​ണു​ക​ളെ അ​ഞ്ചു​വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്. 250 ഗ്രാം ​വ​രെ നാ​നോ, ര​ണ്ടു കി​ലോ വ​രെ മൈ​ക്രോ, 25 കി​ലോ വ​രെ സ്മോ​ൾ, 150 കി​ലോ വ​രെ മീ​ഡി​യം, 150 കി​ലോ​യി​ൽ കൂ​ടു​ത​ൽ ലാ​ർ​ജ് എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ സ്കൈ ​പ്ലാ​റ്റ്ഫോം വ​ഴി ഡ്രോ​ണു​ക​ൾ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. യു​ണീ​ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ നമ്പ​റു​മു​ണ്ടാ​കും. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ ഉ​പ​യോ​ഗി​ക്ക​രു​ത്. രജി​സ്ട്രേ​ഷ​ന് മു​ൻ​കൂ​ർ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നി​ങ്ങ​നെ വ്യോ​മ​പാ​ത​ക​ൾ മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഡ്രോ​ണു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യോ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യോ ചെ​യ്താ​ൽ നി​ശ്ചി​ത​ഫീ​സ് ന​ൽ​കി ഡി​രജി​സ്റ്റ​ർ ചെ​യ്യ​ണം. 500 കി​ലോ​ഗ്രാം വ​രെ ഭാ​രം വ​ഹി​ക്കാം. ആ​യു​ധ​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളും കൊ​ണ്ടു​പോ​കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. മ​റ്റൊ​രാ​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കും വി​ധം ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. പി​ഴ​ത്തു​ക ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി കു​റ​ച്ചു. ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. പ​ത്താം​ക്ലാ​സ് പാ​സാ​യ, പ​രി​ശീ​ല​നം ല​ഭി​ച്ച 18നും 65​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ക.