ഡ്രോണ്‍ ആക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 June 2021

ഡ്രോണ്‍ ആക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി

ജ​​​​മ്മു: ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​മ്മു​വി​ലെ സൈ​നി​ക​കേ​ന്ദ്രം ആ​ക്ര​മി​ക്കാ​നു​ള്ള ഭീ​ക​ര​രു​ടെ നീ​ക്കം സു​ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. ജ​മ്മു​വി​ലെ ര​ത്ന​ചു​ക്-​കാ​ലൂ​ചു​ക് സൈ​നി​ക‌‌​കേ​ന്ദ്ര​ത്തി​നു നേ​രെ ജൂണ്‍ 27നു ഞാ​യ​റാ​ഴ്ച രാ​ത്രി 11.30നും ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.40നു​മാ​ണു ര​ണ്ടു ഡ്രോ​ണു​ക​ൾ എ​ത്തി​യ​ത്. ഡ്രോ​ണു​ക​ൾ​ക്കു നേ​രേ സൈ​നി​ക​ർ ര​ണ്ടു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന് ഡ്രോ​ണു​ക​ൾ പ​റ​ന്ന​ക​ന്നു. ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ കാ​ലൂ​ചു​ക് സൈ​നി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം ര​ണ്ട് ഡ്രോ​ണു​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടു​വെ​ന്നു ജ​മ്മു കേ​ന്ദ്ര​മാ​യു​ള്ള ആ​ർ​മി വ​ക്താ​വ് ല​ഫ്.​ കേ​ണ​ൽ ദേ​വീ​ന്ദ​ർ ആ​ന​ന്ദ് അ​റി​യി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ ജാ​ഗ്ര​ത​യി​ൽ വ​ലി​യ വി​പ​ത്ത് ഒ​ഴി​വാ​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മ്മു വ്യോ​മ​താ​വ​ള​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് കാ​ലൂ​ചു​ക് സം​ഭ​വം.