ഡൽഹിയിൽ കത്തോലിക്കാ ദേവാലയം ഇടിച്ചുനിരത്തി

sponsored advertisements

sponsored advertisements

sponsored advertisements

13 July 2021

ഡൽഹിയിൽ കത്തോലിക്കാ ദേവാലയം ഇടിച്ചുനിരത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്ധേ​രി​യ മോ​ഡി​ലു​ള്ള സീ​റോ മ​ല​ബാ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ക​ത്തോ​ലി​ക്കാ ദേവാലയം ഇ​ടി​ച്ചു​നി​ര​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ത്ത ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. രോ​ഷാ​കു​ല​രാ​യ ഇ​ട​വ​ക ജ​ന​ങ്ങ​ൾ പി​ന്നീ​ട് അ​ര മ​ണി​ക്കൂ​റി​ലേ​റെ പ്ര​ധാ​ന റോ​ഡ് ഉ​പ​രോ​ധി​ച്ചു. 13 വ​ർ​ഷ​മാ​യി ദി​വ്യ​ബ​ലി​യും മ​റ്റ് ആ​രാ​ധ​ന​ക​ളും ന​ട​ന്നു​വ​രു​ന്ന പ​ള്ളി​യും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും നി​യ​മം ലം​ഘി​ച്ച് വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പു പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​ടി​ച്ചു​നി​ര​ത്തി​യ​ത്. സം​ഭ​വം ക്രൈ​സ്ത​വ​രെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ക​ണ്ണ​ങ്കു​ഴി​യും പ​റ​ഞ്ഞു.
ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം പ​ള്ളി അ​ധി​ക​ത​രു​ടെ പ​ക്ക​ലു​ണ്ട്. ഇ​ട​വ​കാം​ഗം ന​ൽ​കി​യ സ്ഥ​ല​ത്ത് 2011ലാ​ണു പ​ള്ളി നി​ർ​മി​ച്ച​ത്. ഫ​രീ​ദാ​ബാ​ദ് രൂ​പ​തയു​ടെ കീ​ഴി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ 450ലേ​റെ കു​ടും​ബ​ങ്ങ​ളു​ണ്ട്. കു​ത്ത​ബ് മി​നാ​റി​ന​ടു​ത്ത് ല​ഡോ സ​രാ​യി അ​ന്ധേ​രി​യ മോ​ഡി​ലെ ഡോ. ​അം​ബേ​ദ്ക​ർ കോ​ള​നി​യി​ലു​ള്ള ഈ ​പ​ള്ളി​യി​ൽ ആ​രാ​ധ​ന ത​ട​യു​ക​യോ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വു​ക​ളെ മ​റി​ക​ട​ന്നാ​ണു ഡ​ൽ​ഹി റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രുടെ കി​രാ​ത ന​ട​പ​ടി​യെ​ന്ന് വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു.
ഛത്ത​ർ​പുർ ഗ്രാ​മ​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ള്ളി പൊ​ളി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വ​ൻ പോ​ലീ​സ് സ​ന്നാഹ​വു​മാ​യി ഒ​ന്‍പ​തോ​ളം ജെ​സി​ബി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യെ​ത്തി​യാ​ണു പൊ​ളി​ച്ച​ത്. സ​ക്രാ​രി​യി​ലു​ണ്ടാ​യി​രു​ന്ന തി​രു​വോ​സ്തി എ​ടു​ക്കാ​ൻ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നു വി​കാ​രി ഫാ. ​ജോ​സ് ക​ണ്ണങ്കുഴി പ​റ​ഞ്ഞു. സം​ഭ​വം ക​ണ്ട് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ൾ ക​ര​ഞ്ഞു നി​ല​വി​ളി​ച്ചു.